Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപദ്ധതികളെ...

പദ്ധതികളെ രാഷ്​ട്രീയമായി എതിര്‍ക്കുന്നത് ജനാധിപത്യ വിരുദ്ധം^ ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
പദ്ധതികളെ രാഷ്ട്രീയമായി എതിര്‍ക്കുന്നത് ജനാധിപത്യ വിരുദ്ധം- ഉമ്മന്‍ ചാണ്ടി വടക്കാഞ്ചേരി: ജനോപകാരപ്രദമായ പദ്ധതികളെ രാഷ്ട്രീയമായി എതിര്‍ക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനക്ഷേമ പദ്ധതികൾ നടപ്പാക്കി സമൂഹത്തിന് നന്മ ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ ആരോഗ്യ സുരക്ഷ പദ്ധതിയായ 'എ‍​െൻറ വടക്കാഞ്ചേരി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ എം.എൽ.എ യായ അനില്‍ അക്കര നടത്തുന്നതിനേക്കാള്‍ മികച്ച പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാറും പദ്ധതിയെ എതിക്കുന്നവരും ചെയ്യേണ്ടത്. വടക്കാഞ്ചേരി മണ്ഡലത്തിലെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ വടക്കാഞ്ചേരി എന്നാക്കണം. കാരണം, ഇത് രാജ്യത്തിന് മാതൃകയാകേണ്ട പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. അനില്‍ അക്കര എം.എല്‍.എ അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാരം മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങള്‍ മുതല്‍ 65 വയസ്സ് വരെയുള്ളവർക്ക് രാജ്യത്തെ പ്രധാന ആശുപത്രികളില്‍ ആരോഗ്യ കാർഡ് ഉപയോഗിച്ച് സൗജന്യ ചികിത്സ ലഭിക്കും. 65 കഴിഞ്ഞ വർക്കുള്ള സാന്ത്വനം സൗജന്യ ചികിത്സാ പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. 100 ഗര്‍ഭിണികള്‍ക്ക് അമല ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചു. 1000 ദിവസത്തിനകം മൂന്ന് ഘട്ടങ്ങളിലായി ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത മണ്ഡല ത്തിലെ മുഴുവന്‍ കുടുംബങ്ങളെയും പദ്ധതിയില്‍ അംഗങ്ങളാക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയൻറൽ ഇന്‍ഷുറന്‍സ് കമ്പനി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപൻ, പി.എ. മാധവന്‍, യു.ഡി.എഫ് ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത്ത്കുമാര്‍, ലൈജു സി. എടക്കളത്തൂർ, വി.ഒ. ചുമ്മാര്‍, എ.ജെ. സാജു, എന്‍.കെ. സുധീര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ഇ.കെ. ദിവാകരന്‍, പി.എ. ശേഖരന്‍, എന്‍.ആര്‍. സതീശന്‍, എം.എ. രാമകൃഷ്ണന്‍, ഷാഹിദ റഹ്മാന്‍, എന്‍.എ. സാബു, ജിജോ കുര്യന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story