Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുക്കുപണ്ടം പണയം...

മുക്കുപണ്ടം പണയം വെച്ച് ഒന്നരലക്ഷം തട്ടി

text_fields
bookmark_border
കുന്നംകുളം: മുക്കുപണ്ടം പണയം വെച്ച് ഒന്നര ലക്ഷം തട്ടി. കുന്നംകുളം ടൗൺ മൾട്ടി പർപസ് കോഒാപറേറ്റിവ് ബാങ്കിൽ നിന്നാണ് വ്യാജ സ്വർണം പണയപ്പെടുത്തി പണം കവർന്നത്. ഇതേസ്ഥാപനത്തിലെ കരാർ തൊഴിലാളിയായ ചൊവ്വന്നൂർ കോവിലകത്ത് വീട്ടിൽ ഭാസിയാണ് 1.56 ലക്ഷം തട്ടിയത്. സഹകരണ സംഘം സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. ഏഴ് വളകൾ അഞ്ച് തവണയായാണ് ബാങ്കിൽ പണയപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെ പ്രതി മുങ്ങി. സഹകരണ സംഘം സംസ്ഥാന രജിസ്ട്രാറുടെ നിർദേശപ്രകാരമാണ് സംസ്ഥാനതലത്തിൽ വ്യാപക പരിശോധന നടത്തുന്നത്. ജനുവരി 12 മുതൽ 27 വരെയുള്ള ദിവസങ്ങളിലായാണ് ഇയാൾ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടിയത്. കുന്നംകുളം എസ്.െഎ യു.കെ. ഷാജഹാ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മാസങ്ങൾക്ക് മുമ്പും ഇതേ സ്ഥാപനത്തിൽനിന്ന് വ്യാജ സ്വർണം കണ്ടെത്തിയിരുന്നു. ചൊവ്വന്നൂർ സ്വദേശിനി മുക്കുപണ്ടം പണയം വെച്ച് പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നതായി കണ്ടെത്തുകയും പിന്നീട് ഡയറക്ടർ ബോർഡ് ഇടപെട്ട് പണം തിരിച്ചടപ്പിച്ച് പ്രശ്നം പരിഹരിച്ചു. മുക്കുപണ്ടം പലതവണയായി പണയപ്പെടുത്തുന്നതിന് ബാങ്ക് അധികാരികൾക്കോ ഉദ്യോഗസ്ഥർക്കോ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story