Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധിറുതിപിടിച്ച്​...

ധിറുതിപിടിച്ച്​ കെട്ടിട നിർമാണം; പഞ്ചായത്തിനെതിരെ പ്രതിഷേധമുയരുന്നു

text_fields
bookmark_border
പാവറട്ടി: ആസൂത്രണവും ദീർഘവീക്ഷണവുമില്ലാതെ പഞ്ചായത്തി​െൻറ കെട്ടിട നിർമാണം. ആസൂത്രണമില്ലാതെ നിർമിച്ചതി​െൻറ പേരിൽ 25 വർഷം അടഞ്ഞുകിടക്കുകയും പിന്നീട് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സായി മാറുകയും ചെയ്ത കെട്ടിടത്തി​െൻറ മുന്നിലാണ് പുതിയ നിർമാണം. ദിവസം നൂറോളം ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിൽ ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് നിർമാണം ആരംഭിച്ചിട്ടുള്ളത്. ചുറ്റും പ്ലാസ്റ്റിക് വല കെട്ടുക മാത്രമാണ് ചെയ്തത്. മഴ പെയ്തതോടെ ഇത് തകർന്നു. രാവിലെയും വൈകീട്ട് ഇവിടെ നല്ല തിരക്കാണ്. തൂൺ നിർമിക്കാനെടുത്ത കുഴിയിൽ വെള്ളം നിറഞ്ഞ് അപകടം പതിയിരിക്കുകയാണ്. നിർമാണത്തിന് വിലങ്ങുതടിയാകുന്ന ഹൈമാസ്റ്റ് ലൈറ്റ് മാറ്റിയിട്ടില്ല. 95 ലക്ഷം രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തത്. ഇതിൽ മൂന്നര ലക്ഷം രൂപ പ്ലാൻ തയാറാക്കുന്നതിന് ചെലവഴിച്ചു. ഗതാഗതക്കുരുക്ക് മൂലം ദുരിതത്തിലായ പാവറട്ടി സ​െൻററി​െൻറ വികസനത്തിനായി സമഗ്രപദ്ധതികൾ നടപ്പാക്കുന്നതിനിടെയാണ് ധിറുതിപിടിച്ച് കെട്ടിട നിർമാണം. സ​െൻറർ വികസനത്തി​െൻറ ഭാഗമായി വർഷങ്ങളായി സ്ഥലം ഏറ്റെടുക്കൽ നടപടികളിലാണ്. ജൂലൈയിൽ പഞ്ചായത്ത് കെട്ടിടത്തിലെ മുഴുവൻ കച്ചവടക്കാരെയും ഒഴിപ്പിച്ചിരുന്നു. ജീർണാവസ്ഥയിലായ കെട്ടിടം പൊളിക്കാനാണെന്ന് ഹൈകോടതിയെ ധരിപ്പിച്ചായിരുന്നു ഒഴിപ്പിക്കൽ. എന്നാൽ, കച്ചവടക്കാർ തെരുവിലായതൊഴിച്ചാൽ കെട്ടിടം പൊളിക്കാനുള്ള നടപടി ഉണ്ടായില്ല. ഇതേ കെട്ടിടത്തിൽ ഒന്നാംനിലയിൽ പഞ്ചായത്ത് ഒാഫിസ് പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പഞ്ചായത്ത് ഒാഫിസ് കെട്ടിടം പൊളിച്ച് കൃത്യമായ ആസൂത്രണത്തോടെ പുതിയ കെട്ടിട നിർമാണം നടത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ അധികൃതർക്ക് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story