Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചുഴലിക്കാറ്റില്‍...

ചുഴലിക്കാറ്റില്‍ തെങ്ങ് വീണ് വീടുകള്‍ തകര്‍ന്നു

text_fields
bookmark_border
ചാവക്കാട്: തീരമേഖലയിൽ ചുഴലിക്കാറ്റില്‍ തെങ്ങ് വീണ് രണ്ടു വീടുകള്‍ തകര്‍ന്നു. ഇരട്ടപ്പുഴ പൂക്കാട്ട് വേലായുധന്‍, സഹോദരി പുത്രി പൂക്കാട്ട് ഓമന എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പ്രദേശത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വേലായുധ​െൻറ വീടിന് പിറകിലെ തെങ്ങാണ് മുറിഞ്ഞ് വീടുകള്‍ക്ക് മുകളിൽ പതിച്ചത്. സംഭവ സമയം ശബ്ദം കേട്ട് എല്ലാരും വീടുകളിൽനിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വേലായുധ​െൻറ വീട് ഓലമേഞ്ഞതും ഓമനയുടെ ഓടിട്ടതുമാണ്. മേഖലയിൽ ശക്തമായ കാറ്റ് വീശിയിരുെന്നങ്കിലും മറ്റു സ്ഥലങ്ങളില്‍ അപകടങ്ങളൊന്നുമില്ല. കുറഞ്ഞ സമയം മാത്രമാണ് കാറ്റ് വീശിയത്. ശക്തമായ മഴയും ഉണ്ടായിരുന്നു. കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ,് വൈസ് പ്രസിഡൻറ് കാഞ്ചന മൂക്കന്‍, അംഗങ്ങളായ പി.വി. ഉമ്മര്‍കുഞ്ഞി, വി.എം. മനാഫ്, എം.കെ. ഷൺമുഖന്‍ എന്നിവര്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ചു. അംഗത്വ വിതരണ കാമ്പയിൻ ചാവക്കാട്: ഗുരുവായൂർ സൗഹൃദവേദിയുടെ അംഗത്വ വിതരണ കാമ്പയിൻ ആരംഭിച്ചു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്േട്രറ്റർ സി.സി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ഐ. സൈമൺ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി, ഗുരുവായൂർ സ​െൻറ് ആൻറണീസ് വികാരി ഫാ. ജോസ് പുലിക്കോട്ടിൽ, പാലയൂർ ജുമാ മസ്ജിദ് ഖതീബ് സിദ്ദീഖ് ബദ്രി എന്നിവർ സംസാരിച്ചു. അരവിന്ദ് ചന്ദ്രശേഖർ, എം.കെ. അസ്ലം, ഹുസൈൻ ഗുരുവായൂർ, വി.എം. സുകുമാരൻ, ഐ. മുഹമ്മദാലി, നൗഷാദ് തെക്കുംപുറം, സലാം പാലയൂർ എന്നിവർ സംസാരിച്ചു. ഒക്ടോബർ എട്ടിന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി പങ്കെടുക്കുന്ന സാംസ്കാരിക സദസ്സും പുസ്തക പ്രകാശനവും വിജയിപ്പിക്കാൻ സ്വാഗതസംഘവും രൂപവത്കരിച്ചു. ചെയർമാനായി വി.എം. സുകുമാരനെ തിരഞ്ഞെടുത്തു. സെക്രട്ടറി അക്ബർ പെലേമ്പാട്ട് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story