Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുവന്നൂർ...

കരുവന്നൂർ കുടിവെള്ളപദ്ധതി: നടപടി വേഗത്തിലാക്കുന്നു

text_fields
bookmark_border
ഗുരുവായൂര്‍: വേനലിന് മുമ്പ് ഗുരുവായൂർ, ചാവക്കാട് നഗരസഭകൾക്കായുള്ള കുടിവെള്ളപദ്ധതി പൂർത്തിയാക്കാൻ ഊർജിത ശ്രമം തുടങ്ങി. ഡിസംബറിൽ കമീഷൻ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അവശേഷിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുന്നത്. കരുവന്നൂരിൽ നിന്ന് ചേറ്റുവ പുഴ വരെ എത്തിനിൽക്കുന്ന പൈപ്പ് ചാവക്കാട് വഴി പഞ്ചാരമുക്ക് വരെ എത്തിക്കുന്ന പ്രവൃത്തിയാണ് ബാക്കി. പുഴയിലൂടെയുള്ള പൈപ്പിടൽ അടുത്തയാഴ്ച തുടങ്ങും. ഇതിനുള്ള പൈപ്പുകൾ എത്തി. ഇതിനുശേഷമുള്ള പൈപ്പിടലിന് ദേശീയപാത അതോറിറ്റിയുടെയും പി.ഡബ്ല്യു.ഡിയുടെയും അനുമതി വേണം. അതിനുള്ള നടപടി ദ്രുതഗതിയിലാക്കി. വില്യംസ് ഭാഗത്ത് രണ്ട് കിലോമീറ്ററോളം പൈപ്പിടൽ നേരത്തെ നടത്തിയിരുന്നു. 2012ൽ കമീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ച് 2009ലാണ് പദ്ധതി തുടങ്ങിയത്. കരുവന്നൂർ പുഴയിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെ വെള്ളായണിയിൽ 130 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാവുന്ന പ്ലാൻറ് നിർമിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂരിൽ പമ്പ് ഹൗസും നിർമിച്ചിട്ടുണ്ട്. ടെൻഡർ സംബന്ധിച്ച തർക്കങ്ങളിൽ കുരുങ്ങിയാണ് പൈപ്പിടൽ മുടങ്ങിയത്. മൂവാറ്റുപുഴയിലെ ടോംകോ എന്ന സ്ഥാപനമാണ് ടെൻഡർ എടുത്തിട്ടുള്ളത്. ചേറ്റുവ പുഴ കടന്ന് ചാവക്കാട്ടെത്തുന്ന പൈപ്പ് നഗരസഭാ ബസ് സ്റ്റാൻഡിനടുത്തു നിന്ന് രണ്ടായി തിരിഞ്ഞ് ഒന്ന് അനു ഗ്യാസ് ഏജൻസീസിനടുത്തുള്ള ചാവക്കാട് നഗരസഭയുടെ വാട്ടർടാങ്കിലേക്ക് പോകും. അടുത്ത ലൈൻ പഞ്ചാരമുക്ക് വഴി കാരക്കാട് കോയ ബസാറിലെത്തും. അവിടെ നിന്ന് ഒരു ലൈൻ തെക്കേനടയിലെ വാട്ടർ അതോറിറ്റിയുടെ ടാങ്കിലേക്ക് പോകും. രണ്ടാമത്തെ ലൈൻ പൊലീസ് സ്റ്റേഷൻ റോഡിലൂടെ തെക്കെനടയിലെ ദേവസ്വം ഗ്രൗണ്ടിൽ നിർമിച്ചിട്ടുള്ള ജലസംഭരണിയിലെത്തും. ദേവസ്വത്തി​െൻറ സംഭരണി നിർമാണം പൂർത്തിയായിട്ടുണ്ട്. പദ്ധതി പൂർത്തിയായാൽ ഗുരുവായൂർ, ചാവക്കാട് നഗരസഭകളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 55 കോടിയോളം ചെലവ് വരുന്ന പദ്ധതിയുടെ 80 ശതമാനം കേന്ദ്ര വിഹിതമാണ്. പത്ത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കും. ശേഷിക്കുന്ന പത്ത് ശതമാനം ഗുരുവായൂർ, ചാവക്കാട് നഗരസഭകൾ ചേർന്ന് വഹിക്കും. ഗുരുവായൂർ നഗരസഭ നൽകുന്ന വിഹിതത്തി​െൻറ ഒരു ഭാഗം ദേവസ്വം നൽകുന്നുണ്ട്. ദേവസ്വത്തിന് പ്രതിദിനം 40 ലക്ഷം ലിറ്റർ വെള്ളം നൽകാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണിത്. കരുവന്നൂർ പദ്ധതി പൂർത്തിയായാൽ നിലവിൽ ഗുരുവായൂർ, ചാവക്കാട് മേഖലയിലുള്ള തൃത്താല കുടിവെള്ളപദ്ധതിയുടെ വെള്ളം ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകൾക്ക് നൽകാമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story