Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനാപകടം; എ.സി.പിയുടെ ...

വാഹനാപകടം; എ.സി.പിയുടെ ഭാര്യ മരിച്ചു; എ.സി.പിക്ക്​ പരിക്ക്​

text_fields
bookmark_border
ചാലക്കുടി: ദേശീയപാതയിൽ കാർ ലോറിയിലിടിച്ച് എ.സി.പിയുടെ ഭാര്യ മരിച്ചു. തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് പൊലിസ് അസിസ്റ്റൻറ് കമ്മീഷണർ ആമ്പല്ലൂർ തണ്ടാശേരി ടി.എസ്. സിനോജി​െൻറ ഭാര്യ സംഗീതയാണ് (38) മരിച്ചത്. പരിക്കേറ്റ സിനോജിനെ ചാലക്കുടി സ​െൻറ് െജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 8.45 ന് മുരിങ്ങൂർ കോട്ടമുറിയിലാണ് അപകടം. ചേർത്തലയിലെ വിവാഹ നിശ്ചയചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു സിനോജും കുടുംബവും. കനത്ത മഴയിൽ ലോറിക്ക് പിന്നിൽ കാർ ഇടിക്കുകയാണുണ്ടായതത്രെ. സംഗീത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സിനോജി​െൻറ പിതാവ് ശിവരാമനും മാതാവ് ശാന്തകുമാരിയും കാറിലുണ്ടായിരുന്നെങ്കിലും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകട വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story