Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യക്​തിപരമായ...

വ്യക്​തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല –ഡി.ജി.പി

text_fields
bookmark_border
തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നടിയെ ആക്രമിച്ചതുൾപ്പെടെ സംസ്ഥാനത്ത് ഈയിടെയുണ്ടായ ചില കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അത്തരത്തിൽ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. അവ അടിസ്ഥാനരഹിതമാണ്. നടിയെ ആക്രമിച്ച കേസിൽ തികച്ചും നിയമപരമായി, ഏറെ ജാഗ്രതയോടെയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. എ.ഡി.ജി.പി ഡോ. ബി. സന്ധ്യക്ക് മേൽനോട്ടച്ചുമതല മാത്രമാണുള്ളത്. സ്വാമി ഗംഗേശാനന്ദയുടെ കേസ് ൈക്രംബ്രാഞ്ചി​െൻറ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഡോ. ബി. സന്ധ്യ ഈ അന്വേഷണസംഘത്തിലില്ല. നിരപരാധികളായ ഒരാളെയും പൊലീസ് കേസിൽ പ്രതികളാക്കില്ല. എന്നാൽ, കുറ്റം ചെയ്യുന്നവർ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും സംസ്ഥാന പൊലീസ് മേധാവി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story