Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധന വില വർധനക്കെതിരെ ...

ഇന്ധന വില വർധനക്കെതിരെ സമരം ശക്തമാക്കണം

text_fields
bookmark_border
തൃശൂർ: പെട്രോൾ, ഡീസൽ വില കുറക്കാതെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസർക്കാറിനെതിരെ ഇടതുപക്ഷവും യു.ഡി.എഫും സമരം ശക്തമാക്കണമെന്ന് കേരള ടൂറിസ്റ്റ് ഒാർഗനൈസ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഡീസൽ, പെട്രോൾ വില വർധിപ്പിക്കുന്ന അവസരങ്ങളിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഇന്ധന നികുതി ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.യു. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജു സിയോൺ അധ്യക്ഷത വഹിച്ചു. ടി.എം. ജേക്കബ് ജന്മദിനം തൃശൂർ: മുൻ മന്ത്രി ടി.എം. ജേക്കബി​െൻറ 68ാം ജന്മദിനം സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ജോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ആർ. ഗിരിജൻ അധ്യക്ഷത വഹിച്ചു. പി.എം. ഏലിയാസ്, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, സുധ ഗോവിന്ദൻ, ഷാജു വടക്കൻ, സി.കെ. ശോഭകുമാർ, ബാബു ചേലക്കര, സി.എം. ബാലസുന്ദരൻ, മനീഷ്കുമാർ, വർഗീസ് കൂനംപിലാവ്, കെ.ആർ. സുനിൽ കാളത്തോട്, കെ.കെ. സാവിത്രി, ഷംസുദ്ദീൻ പറവട്ടാനി എന്നിവർ പെങ്കടുത്തു. എണ്ണ വിലവർധന രാജ്യത്തെ നിശ്ചലമാക്കും -ലീഗ് തൃശൂർ: ഇന്ധനവില വർധനക്കെതിരെ ലീഗ് കോർപറേഷൻ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മോേട്ടാർ വാഹനങ്ങളിൽ പുഷ്പചക്രം വെച്ച് കയർ കെട്ടിവലിച്ചാണ് നഗരത്തിൽ പ്രതീകാത്മക പ്രതിഷേധ വിലാപയാത്ര ലീഗ് ജില്ല ജനറൽ സെക്രട്ടറി ഇ.പി. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. എണ്ണ വിലവർധന രാജ്യത്തെ നിശ്ചലമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേഷൻ കമ്മിറ്റി പ്രസിഡൻറ് പി.എ. അഷറഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി എ.എം. സനൗഫൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അസീസ് താണിപ്പാടം സ്വാഗതവും ട്രഷറർ എം.എസ്. ആലി നന്ദിയും പറഞ്ഞു. പി.എ. അഷറഫ്, അസീസ് താണിപ്പാടം, ആർ.കെ. സിയാദ്, എ.ബി. ഷംസുദ്ദീൻ, എം.എസ്. ആലി, കെ.എ. തൻസീം, പി.വൈ. ഫസൽ, കെ.എ. സുബൈർ, വി.യു. ബഷീർ , ഖാലിദ് കൊറേലി, ആർ.കെ. നൗഷാദ്, റിയാസ് അലി, കെ.എച്ച്. ഷരീഫ്, എം.എം. അബ്ദുൽ അസീസ്, കെ.എം. നൗഷാദ്, എൻ.എം. അലികുട്ടി, കെ.എ. മുജീബ്, കെ.എസ്. ഇർഷാദ്, ഷിഫാർ മുല്ലക്കര എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story