Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയത്ത്​ ടാറിട്ട്​...

മഴയത്ത്​ ടാറിട്ട്​ പൊതുമരാമത്ത്​ അധികൃതർ

text_fields
bookmark_border
കുന്നംകുളം: നാട്ടുകാരുടെ കണ്ണിൽപൊടിയിടാൻ മഴയിൽ സംസ്ഥാന പാതയിൽ ടാറിട്ട് പൊതുമരാമത്ത് അധികൃതർ. ശനിയാഴ്ച കുന്നംകുളം ടൗണിെല കുഴിയടക്കലാണ് പ്രഹസനമായത്. തൃശൂർ റോഡിൽ ജവഹർ സ്ക്വയർ ജങ്ഷനിലായിരുന്നു സംഭവം. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിലാണ് വെള്ളം കെട്ടിനിൽെക്ക ടാറിങ് നടത്തിയത്. സമീപത്തെ കാനയിലെ മണ്ണ് നീക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കാതെയായിരുന്നു അറ്റകുറ്റപ്പണി. കാനയിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനാലാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെയാണ് റോഡ് തകർന്നത്. രാവിലെ ചാറ്റൽ മഴക്കിടയിലാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കരാറുകാരൻ മെറ്റലും ടാറും ഒഴിച്ച് മുങ്ങിയത്. ഇത്തരത്തിൽ കുഴി മൂടുന്നത് വെറുതെയാവില്ലേയെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ചെയ്യുന്നതെന്നായിരുന്നു മറുപടി. ഇൗ ജങ്ഷനിൽ വെള്ളക്കെട്ട് പതിവായായതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ടെന്നും പരിഹാരം ഉണ്ടാകണമെന്നും കൗൺസിലർ ബീന ലിബിനി പലതവണ ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്തി​െൻറ റോഡാണെന്ന കാരണത്താൽ നടപടിയുണ്ടായില്ല. ശാസ്ത്രീയമായി കുഴിയടക്കാത്തതിനാൽ റോഡ് കൂടുതൽ തകരാനാണ് സാധ്യത.
Show Full Article
TAGS:LOCAL NEWS 
Next Story