Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധനവില വർധന: ഇരുചക്ര ...

ഇന്ധനവില വർധന: ഇരുചക്ര വാഹനങ്ങൾ തള്ളി യൂത്ത് കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
തൃശൂർ: ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ യൂത്ത് കോൺഗ്രസ് ഇരുചക്ര വാഹനങ്ങൾ തള്ളി പ്രതിഷേധിച്ചു. തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പാർലമ​െൻറ് ജനറൽ സെക്രട്ടറി സി.എം. രതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജെലീൻ ജോൺ അധ്യക്ഷത വഹിച്ചു. ശീതൾ രാജ്, എ.കെ. സുരേഷ്, അബിമോൻ, സനീഷ് കളപുരക്കൽ, ജിജോ മോൻ, സെബി മുട്ടത്ത്, പി.ആർ. രാകേഷ്, സജിത്കുമാർ, സുഷീൽകുമാർ, ടി.എസ്.സ്മിജേഷ്, രജീഷ് മുല്ലക്കൽ, ജെൻസൺ ജോസ്, ടി.വി. പ്രിൻസ്, എൻ. മിഥുൻ, ടി.വി. ലിൻസൺ, സി.ജി. ശ്രീജിത്ത്, വിമൽകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story