Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിനോദാധിഷ്​ഠിത...

വിനോദാധിഷ്​ഠിത വിദ്യാഭ്യാസത്തി​െൻറ രാസസ്വരത പരിപാടി ചേർപ്പ്​ സോപാനത്തിൽ

text_fields
bookmark_border
ചേർപ്പ്: ചേർപ്പ് സോപാനത്തിൽ എല്ലാ വർഷവും നടത്തിവരുന്ന 'വിനോദാധിഷ്ഠിത വിദ്യാഭ്യാസത്തി​െൻറ രാസസ്വരത'യുെട ഭാഗമായി പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ 114ാം ജന്മദിനാഘോഷവും എം.ടി. വാസുദേവൻ നായരുടെ 84ാം പിറന്നാളി​െൻറ ഒാർമപ്പെടുത്തലും നടന്നു. വൈകീട്ട് സോപാനം ഹാളിൽ നടന്ന സാഹിത്യ പര്യവേഷണം എന്ന പരിപാടി മലയാളം യൂനിവേഴ്സിറ്റി വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി. ജോണി അധ്യക്ഷത വഹിച്ചു. മുണ്ടശ്ശേരി അനുസ്മരണം ജോസ് മുണ്ടശ്ശേരി നിർവഹിച്ചു. ശതാഭിഷിക്തനായ എം.ടി എന്ന പരിപാടിയിൽ ഡോ. വി. ഗോവിന്ദൻകുട്ടി ആമുഖ പ്രസംഗം നടത്തി. എം.ടി എന്ന പത്രാധിപർ, എം.ടി കഥാപ്രപഞ്ചം, എം.ടി എന്ന തിരക്കഥാകൃത്തും സംവിധായകനും എന്നീ വിഷയങ്ങൾ അവതരിപ്പിച്ച് കെ.വി. രാമകൃഷ്ണൻ, പി.എം. ഗോപീകൃഷ്ണൻ, െഎ. ഷണ്മുഖദാസ് എന്നിവർ സംസാരിച്ചു. യു.എസ്. നാരായണൻ സ്വാഗതവും ഡോ. സി.വി. കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേളയും ഉണ്ടായി. ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നുവരെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ ഭാഷാ മത്സരങ്ങൾ നടക്കും. 18ന് വൈകീട്ട് സമ്മാനപ്രഖ്യാപനം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story