Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷൻ കുടിവെള്ള...

കോർപറേഷൻ കുടിവെള്ള പദ്ധതികൾക്ക്​ 185 കോടി അനുവദിച്ചു^മന്ത്രി

text_fields
bookmark_border
കോർപറേഷൻ കുടിവെള്ള പദ്ധതികൾക്ക് 185 കോടി അനുവദിച്ചു-മന്ത്രി തൃശൂർ: കോർപറേഷൻ പരിധിയിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാൻ 185 കോടി അനുവദിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ. നബാർഡ് സഹായത്തോടെ മണ്ണ് പര്യവേഷണ- സംരക്ഷണ വകുപ്പ് കോർപറേഷൻ പരിധിയിൽ നടപ്പാക്കുന്ന നീർച്ചാൽ സംരക്ഷണ അടിസ്ഥാന സൗകര്യ വികസനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2050 ലക്ഷ്യമിട്ട് ദീർഘകാലാടിസ്ഥാനത്തിലുള്ള കുടിവെള്ളപദ്ധതിയാണ് നടപ്പാക്കുക. പീച്ചിക്ക് പുറമെ പുതിയ ഒരു പദ്ധതിയും കരുവന്നൂർ പുഴയിൽനിന്നും വെള്ളമെത്തിക്കുന്ന പദ്ധതികളും നടപ്പാക്കാൻ അനുമതിയായിട്ടുണ്ട്. മൂന്ന് വർഷത്തിനകം ഇവ കമീഷൻ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. നെൽകൃഷി നഷ്ടമാണെന്ന അബദ്ധധാരണ പൊതുെവയുണ്ട്. ലാഭകരമായ രീതിയിൽ കൃഷി ചെയ്യാൻ കർഷകരെ പ്രാപ്തരാക്കാൻ സർക്കാറി​െൻറ പിന്തുണയുണ്ടാകും. ഹരിത കേരളം പദ്ധതിയിൽ കോർപറേഷനിലെ തരിശിട്ട പാടശേഖരങ്ങളിൽ കൃഷിയിറക്കും- മന്ത്രി പറഞ്ഞു. വിൽവട്ടം, നെട്ടിശേരി, ഒല്ലൂക്കര, വിയ്യൂർ പാടശേഖരങ്ങളിലെ നീർച്ചാൽ സംരക്ഷണത്തിനുമുള്ള പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആദ്യഘട്ട വിഹിതമായി പദ്ധതിയുടെ മൂന്നുകോടി രൂപ മന്ത്രി മേയർ അജിത ജയരാജന്കൈമാറി. രണ്ടാംഘട്ടത്തിലേക്ക് രണ്ടരക്കോടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. ജില്ല മണ്ണ് പര്യവേഷണ വകുപ്പ് തയാറാക്കിയ കാർഷിക ഭൂപടം മന്ത്രി പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത വിജയൻ, പുഴക്കൽ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. കുര്യാക്കോസ്, കൗൺസിലർമാരായ പി.വി. കൃഷ്ണൻകുട്ടി, എം.ആർ. റോസിലി, പ്രസീജ ഗോപകുമാർ, ശാന്ത അപ്പു, ബീന മുരളി, കെ.വി. ബൈജു, സി.പി.ഐ നേതാവ് പ്രതിനിധി എൻ.സി.പി നേതാവ് പ്രതിനിധി എ.വി. വല്ലഭൻ, മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പ് ഡയറക്ടർ ജസ്റ്റിൻ മോഹൻ, ജില്ല മണ്ണ് സംരക്ഷണ ഓഫിസർ പി.ഡി. സിന്ധു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story