Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻ.ഡി.എ ജില്ല യോഗത്തിൽ ...

എൻ.ഡി.എ ജില്ല യോഗത്തിൽ ബി.ഡി.ജെ.എസ് പ​െങ്കടുത്തില്ല

text_fields
bookmark_border
തൃശൂർ: എൻ.ഡി.എ ജില്ല യോഗത്തിൽനിന്ന് ബി.ഡി.ജെ.എസ് വിട്ടു നിന്നു. എൻ.ഡി.എ ജില്ല കൺവീനർ ബി.ഡി.ജെ.എസ് പ്രതിനിധിയാണ്. എസ്.എൻ.ഡി.പി യോഗം കൗൺസിലർ കൂടിയായ കെ.വി. സദാനന്ദനാണ് ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ കൺവീനറും. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖര​െൻറ നേതൃത്വത്തിൽ നടത്തുന്ന കേരളയാത്രയിൽ ബി.ഡി.ജെ.എസ് അടക്കമുള്ള എൻ.ഡി.എ കക്ഷികളുടെ സാന്നിധ്യം ഉറപ്പിക്കുന്നതി​െൻറ ഭാഗമായാണ് യോഗം ചേരുന്നത്. എസ്.എൻ.ഡി.പി യോഗത്തിനും ബി.ഡി.ജെ.എസിനും നിർണായക സ്വാധീനമുള്ള ജില്ലയാണ് തൃശൂർ. ബി.ജെ.പിയുമായുള്ള സഹകരണത്തിൽ അകലം പാലിക്കാൻ വെള്ളാപ്പള്ളിയുടെ രഹസ്യ നിർദേശമുള്ളതിനാലാണ് യോഗത്തിൽനിന്ന് വിട്ടുനിന്നതെന്നാണ് സൂചന. ഇടതു സർക്കാറി​െൻറ ദലിത് വിരുദ്ധ നിലപാടിലും ജില്ലയിൽ ദലിതർക്കെതിരെ വർധിക്കുന്ന അതിക്രമങ്ങൾക്കുമെതിരെ സമരത്തിന് യോഗം തീരുമാനിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറും എൻ.ഡി.എ ജില്ല ചെയർമാനുമായ എ. നാഗേഷ് അധ്യക്ഷത വഹിച്ചു. ജോ.കണ്‍വീനര്‍ വി.സി. മുരളി പ്രമേയം അവതരിപ്പിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഗോപകുമാര്‍, ജില്ല സമിതിയംഗങ്ങളായ എ. ഉണ്ണികൃഷ്ണന്‍, ജസ്റ്റിന്‍ ജേക്കബ്, സംഗീത് പിയൂസ്, രാമചന്ദ്രന്‍ പള്ളത്തേരി, ഷംസുദ്ദീന്‍ പതിപ്പറമ്പില്‍, സി.വി.അനില്‍ കുമാര്‍, ആൻറണി, ഹരിഹരന്‍ പിള്ള, കണ്ണന്‍ വിലങ്ങന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story