Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനനഞ്ഞ നെല്ല്​:...

നനഞ്ഞ നെല്ല്​: സ്വകാര്യ മില്ലുകാർ അവസരം മുതലെടുക്കുന്നു

text_fields
bookmark_border
തൃശൂർ: സപ്ലൈകോ നെല്ല് സംഭരണം തുടങ്ങാതിരിക്കുകയും കർഷകർ വിൽക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന സാഹചര്യം സ്വകാര്യ മില്ലുകാർ മുതലെടുക്കുന്നു. സപ്ലൈകോ 23.30 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. എന്നാൽ, അവർ ഇനിയും രംഗത്ത് എത്താത്ത സാഹചര്യത്തിൽ 19-20 രൂപക്ക് എടുക്കാൻ തയാറായി വന്ന സ്വകാര്യ മില്ലുടമകളാണ് ഇപ്പോൾ വില വീണ്ടും താഴ്ത്തുന്നത്. ജില്ലയിൽ പലയിടത്തും; പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കിൽ നെൽചെടികൾ വെള്ളത്തിലാണ്. കുറേ കൊയ്തു. െകായ്ത്ത് തുടരുന്നുണ്ട്. പലയിടത്തും വെള്ളത്തിൽ വീണ് മുള പൊട്ടി. ഇൗ നെല്ലിന് ഗുണം കുറവാണെന്നാണ് സ്വകാര്യ മില്ലുകാരുടെ വാദം. അതിനാൽ 19-20 രൂപ തരാനാവില്ലെന്നും പറയുന്നു. സപ്ലൈകോയുടെ സംഭരണ വിലയിൽനിന്ന് ഏറെ താഴ്ത്തി വിൽക്കാൻ തയാറായ കർഷകർക്ക് ഇത് ഇരുട്ടടിയായി. ചില കർഷകർ മില്ലുകാർ പറയുന്ന വിലയ്ക്ക് കൊടുക്കുകയാണ്. നെല്ല് ഉണക്കാനും സൂക്ഷിക്കാനും സൗകര്യമില്ലാത്തതും ഇനി അധിക ദിവസം സൂക്ഷിച്ചാൽ പതിരാവുമെന്ന ആശങ്കയുമാണ് കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story