Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിടുക്കരായ കുട്ടികളെ...

മിടുക്കരായ കുട്ടികളെ മുന്നിലെത്തിക്കാൻ 'നമുക്കുയരാം' പദ്ധതി

text_fields
bookmark_border
തൃശൂർ: സംസ്ഥാന സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സർക്കാർ സ്കൂളിലെ മിടുക്കരായ വിദ്യാർഥികളെ മുമ്പന്തിയിലെത്തിക്കാൻ 'നമുക്കുയരാം' പദ്ധതി. എൻട്രൻസ് കോച്ചിങ് സ്ഥാപനമായ റിജു ആൻഡ് പി.എസ്.കെ ക്ലാസസ് ആണ് പദ്ധതിക്ക് സാമ്പത്തിക, സാങ്കേതിക സഹായം നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്ന വിദ്യാർഥികളെ വാർത്തെടുക്കാനും മത്സരപരീക്ഷകളിൽ ഉന്നതതലങ്ങളിലെത്തിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസവും എൻട്രൻസ് കോച്ചിങ്ങും സൗജന്യമായി നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾ സെപ്റ്റംബർ 20 നകം അപേക്ഷ നൽകണം. തിങ്കളാഴ്ച രണ്ടിന് തേക്കിൻകാട് മൈതാനത്ത് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്: 94463 23692, 94470 30096. പ്രമേഹ പരിശോധനക്ക് വൈദ്യുതി കാറും മൊബൈൽ ആപ്പും തൃശൂർ: ജീവിതശൈലി രോഗങ്ങളുടെ ബോധവത്കരണത്തിന് ഡ്യൂറോഫ്ലക്സ് കമ്പനിയുടെ എനർജൈസ് ഇക്കോ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി പ്രമേഹ പരിശോധനക്കായി വൈദ്യുതി കാറും ഡോക്ടർ മൊബൈൽ ആപ്പും സജ്ജം. സഹൃദയ കോളജ്, ലയൺസ് ക്ലബ് ഇൻറർനാഷനൽ, ഇരിങ്ങാലക്കുട രൂപതയുടെ നോൺ ഗവൺമ​െൻറ് ഓർഗനൈസേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12 ന് സഹൃദയ കോളജിൽ പ്രമേഹ പരിശോധന വാഹനത്തി​െൻറ ഫ്ലാഗ് ഓഫ് ഡ്യൂറോഫ്ലക്സ് ചെയർമാൻ ജോർജ് മാത്യുവും ലയൺസ് ഡയബറ്റിക് അവയർനസ് പ്രോഗ്രാം ചെയർമാൻ സാജു പത്താടനും ചേർന്ന് നിർവഹിക്കും. കോളജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ലാസർ കുറ്റിക്കാടൻ, ലയൺസ് ഡിസ്ട്രിക്ട് സോൺ ചെയർമാൻ ജെയിംസ് വളപ്പില, ഡോ. പ്രശാന്ത് വർക്കി, ഫാ. അനിൽ പുതുശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story