Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരോഗങ്ങളിൽ 39 ശതമാനവും ...

രോഗങ്ങളിൽ 39 ശതമാനവും ഇന്ത്യയിൽനിന്ന്​ ^ഡോ. വേദപ്രകാശ്​ മിശ്ര

text_fields
bookmark_border
രോഗങ്ങളിൽ 39 ശതമാനവും ഇന്ത്യയിൽനിന്ന് -ഡോ. വേദപ്രകാശ് മിശ്ര തൃശൂർ: ലോകം അഭിമുഖീകരിക്കുന്ന വിവിധയിനം രോഗങ്ങളിൽ 39 ശതമാനവും ഉദ്ഭവിക്കുന്നത് ഇന്ത്യയിൽനിന്നാണെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അക്കാദമിക് ഡയറക്ടർ ഡോ. വേദപ്രകാശ് മിശ്ര. രോഗങ്ങൾ നേരിടാൻ ഇന്ത്യക്കാരുെട വരുമാനത്തി​െൻറ 64 ശതമാനം ചെലവിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആരോഗ്യ ഗവേഷണ കേന്ദ്രത്തി​െൻറ ദ്വിദിന ദേശീയ സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനിതക രോഗങ്ങൾ നിർണയിക്കുന്നതിൽ മാത്രം ഗവേഷണം ഒതുക്കരുെതന്നും രോഗബാധിതരായവർക്ക് ആശ്വാസം പകരുന്ന തരത്തിൽ വികസിപ്പിക്കണമെന്നും ഡോ. മിശ്ര നിർദേശിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി.കെ. നായർ മുഖ്യപ്രഭാഷണം നടത്തി. ഡോ. റീമ ദാദ, വിശാലാക്ഷി കമ്മത്ത്, ഡോ. അനുസ്മിത ആൻഡ്രൂസ്, ഡോ. േപ്രം രംഗനാഥ്, ഡോ. വി.എച്ച്. ശങ്കർ, ഡോ. ശ്രീലത ബി. നായർ, ഡോ. ബി. ശ്രീനാഥ് തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു. ഗവേഷണ വിഭാഗം മേധാവി ഡോ. ഡി.എം. വാസുദേവൻ അധ്യക്ഷത വഹിച്ചു. അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷനൽ ഹെൽത്ത് ഡയറക്ടർ ഡോ. സുനിൽകുമാർ സ്മരണിക പ്രകാശനം ചെയ്തു. ജൂബിലി പ്രിൻസിപ്പൽ ഡോ. പ്രവീൺലാൽ കുറ്റിച്ചിറ, ഇംഗ്ലണ്ടിലെ കാൻറർബെറി സർവകലാശാലയിൽനിന്നുള്ള ഡോ. കൊർണേലിയ വിൽസൺ എന്നിവർ, അസി. ഡയറക്ടർ ഫാ. ടിജോ ജോയ് മുല്ലക്കര, ഓർഗനൈസിങ് സെക്രട്ടറി ഡോ. പി.ആർ. വർഗീസ്, ജൂബിലി ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ബെന്നി ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story