Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വകാര്യ ബസ്​...

സ്വകാര്യ ബസ്​ പണിമുടക്ക് പൂർണം; വലഞ്ഞ് ജനം

text_fields
bookmark_border
തൃശൂർ: മുതുവറയിലെ റോഡ് തകർന്ന് ഗതാഗതം തകരാറിലായതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് തൊഴിലാളികൾ തൃശൂർ-കുന്നംകുളം റൂട്ടിൽ ആഹ്വാനം ചെയ്ത പണിമുടക്ക് പൂർണം. പണിമുടക്കിന് ആഹ്വാനം ചെയ്തത് ബി.എം.എസ് ആണെങ്കിലും സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി തുടങ്ങി ഇതര യൂനിയനുകളും പണിമുടക്കിൽ പങ്കുചേർന്നു. തൃശൂർ-കുന്നംകുളം, ഗുരുവായൂർ-കോഴിക്കോട് റൂട്ടുകളിലെയും അമല വഴി പാവറട്ടി, ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകളും പണിമുടക്കി. ബസ് പണിമുടക്കിനെ തുടർന്ന് കൂടുതൽ ചെറുവാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ നഗരവും തൃശൂർ-കുന്നംകുളം റോഡും കനത്ത ഗതാഗതക്കുരുക്കിലായി. മുതുവറ മേഖലയിലും പുഴക്കലിലെ ശോഭ സിറ്റി പ്രദേശത്തും കുരുക്ക് രൂക്ഷമായിരുന്നു. മണിക്കൂറുകേളാളം ഇവിടെ വാഹനങ്ങൾ കുരുങ്ങിക്കിടന്നു. വാഹന ഉടമകൾ തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനിടെ പുലർച്ചെ പുഴക്കലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് കാണാനായി ആളുകൾ തടിച്ച് കൂടിയതും ഗതാഗതക്കുരുക്ക് കൂട്ടി. ബി.എം.എസ് തൊഴിലാളികൾ പുഴക്കലിൽ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. മുതുവറയിലെ തകർന്ന റോഡിൽ കോൺക്രീറ്റ് ടൈൽ വിരിക്കൽ ബുധനാഴ്ച ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story