Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎഫ്.ഐ.ടി.യു സംസ്ഥാന...

എഫ്.ഐ.ടി.യു സംസ്ഥാന സമ്മേളനം തൃശൂരിൽ

text_fields
bookmark_border
തൃശൂർ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്.ഐ.ടി.യു) അഖിലേന്ത്യ സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാന സമ്മേളനം ഇൗമാസം 19, 20 തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19ന് വൈകീട്ട് മൂന്നിന് സ്റ്റേഡിയം പരിസരത്തുനിന്ന് പ്രകടനം തുടങ്ങും. ശക്തൻ സ്റ്റാൻഡിന് സമീപം പൊതുസമ്മേളനം അഖിലേന്ത്യ പ്രസിഡൻറ് സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്യും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തും. പശ്ചിമബംഗാൾ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ നേതാക്കളും വിവിധ സംഘടന നേതാക്കളും സംസാരിക്കും. 20ന് രാവിലെ എട്ടിന് ടാഗോർ സ​െൻറിനറി ഹാളിൽ പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും. വിവിധ യൂനിയനുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളും 50 സൗഹാർദ പ്രതിനിധികളും പങ്കെടുക്കും. നിരവധി പ്രക്ഷോഭങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും തൊഴിലാളി വർഗം നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാനാണ് കോർപറേറ്റുകളും സർക്കാറും ശ്രമിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ഇതിനായി തൊഴിൽ നിയമഭേദഗതികളും മേക്ക് ഇൻ ഇന്ത്യ, സ്പെഷൽ ഇക്കണോമിക് സോൺ തുടങ്ങിയ പദ്ധതികൾ നടപ്പാക്കി വരികയാണ്. സബ്സിഡികൾ പുനഃസ്ഥാപിച്ചും പൊതുവിതരണം കാര്യക്ഷമമാക്കിയും ജനങ്ങളെ ആത്മഹത്യയിൽനിന്നും പട്ടിണി മരണത്തിൽനിന്നും മോചിപ്പിക്കണം. അസംഘടിത മേഖലയിലെ തൊഴിലാളികളോടുള്ള വിവേചനം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും നേതാക്കൾ പറഞ്ഞു. നവംബർ ആറു മുതൽ എട്ടുവരെ അഖിലേന്ത്യ സമ്മേളനം കൊൽക്കത്തയിൽ നടക്കും. സ്വാഗതസംഘം ചെയർമാൻ കെ.ജി. മോഹനൻ, വൈസ് ചെയർമാൻ സി.സി. സാജൻ, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് എം. കുഞ്ഞിപ്പ, ഉസ്മാൻ മുല്ലക്കര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story