Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻറോൾമെൻറ് സർക്കാർ...

എൻറോൾമെൻറ് സർക്കാർ ഓഫിസുകളിലേക്ക് 30നകം മാറ്റണമെന്ന് കേന്ദ്രം; ആധാർ സേവനങ്ങൾ അനിശ്ചിതത്വത്തിലേക്ക്

text_fields
bookmark_border
തൃശൂർ: ആധാർ രജിസ്ട്രേഷൻ നടത്തിയിരുന്ന കോമൺ സർവിസ് സ​െൻററുകളുടെ ഭാവി അവതാളത്തിലേക്ക്. ഇപ്പോൾ പ്രവർത്തിക്കുന്ന ആധാർ എൻറോൾമ​െൻറ് കേന്ദ്രങ്ങൾ സർക്കാർ നിയന്ത്രിത ഓഫിസുകളിലേക്ക് മാറ്റണമെന്ന് നിർദേശിച്ച് കേന്ദ്ര െഎ.ടി ആൻഡ് ഇലക്ട്രോണിക്സ് മന്ത്രാലയവും യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യയും (യു.ഐ.ഡി.എ.ഐ) ഉത്തരവിട്ടു. ഈ മാസം 30നകം മാറ്റാത്ത കേന്ദ്രങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളും യു.ഐ.ഡി.എ.ഐ സേവന കേന്ദ്രങ്ങളായതിനാൽ അവിടെയും സ​െൻറർ തുറക്കാൻ അന്തിമ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഐ.ടി മിഷ​െൻറ കീഴിലാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ആധാർ സേവനങ്ങൾക്കായി കേന്ദ്രം അക്ഷയക്ക് പ്രത്യേക അനുമതി നൽകിയിരുന്നു. അതിനിടക്കാണ് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി സർക്കാർ സേവനങ്ങൾക്കെന്ന പേരിൽ കോമൺ സർവിസ് സ​െൻററുകൾ (സി.എസ്.സി) കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അക്ഷയ കേന്ദ്രങ്ങളെ കോമൺ സർവിസ് സ​െൻററുകളാക്കാനായിരുന്നു കേന്ദ്ര നിർദേശമെങ്കിലും സംസ്ഥാന സർക്കാർ ഇത് അംഗീകരിച്ചില്ല. ഇതോടെ ബി.ജെ.പിയുടെ നേതൃത്വത്തിൽ സംരംഭകരെ കണ്ടെത്തി സി.എസ് സ​െൻററുകൾ കൊണ്ടുവന്നു. കേന്ദ്രപദ്ധതികളുടെ പ്രവർത്തനവും ഡിജിറ്റൽ സാക്ഷരത പ്രവർത്തനവും അട്ടിമറിക്കാനാണ് കേരള സർക്കാർ കോമൺ സർവിസ് സ​െൻററുകളുടെ വരവ് തടയുന്നതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ആധാർ എൻറോൾ ചെയ്യാൻ സി.എസ്.സികൾക്ക് മാത്രം അനുമതി നൽകുമെന്നായിരുന്നു പ്രഖ്യാപനം. നിരവധി സംരംഭകരെയാണ് തൊഴിൽ സുരക്ഷയുടെ പേരിൽ സി.എസ്.സികളിലേക്ക് ആകർഷിച്ചത്. ഓഫിസ് സ്ഥാപിച്ച് യന്ത്രസാമഗ്രികൾ ഒരുക്കാൻ ലക്ഷങ്ങൾ വായ്പയെടുത്ത് നിരവധി യുവാക്കൾ സംരംഭത്തിൽ കണ്ണികളായി. ഇതിനകം സംസ്ഥാനത്ത് മുന്നൂറോളം സി.എസ്.സികൾക്കാണ് കേന്ദ്രം പ്രവർത്തനാനുമതി നൽകിയത്. ഇതിൽ ആധാർ എൻറോൾ ചെയ്യാൻ അനുമതി ലഭിച്ചത് നൂറോളം പേർക്കാണ്. മറ്റുള്ളവരുടെ അപേക്ഷ അവസാന വട്ടം പരിശോധനയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അക്ഷയ കേന്ദ്രങ്ങൾക്ക് സർക്കാർ സേവനങ്ങൾ നൽകിയ വകയിൽ ലക്ഷങ്ങളാണ് ലഭിക്കാനുള്ളത്. ഇതര സേവനങ്ങൾ നൽകിയാണ് ഇവർ പിടിച്ചു നിൽക്കുന്നത്. ഇതിനിടയിലാണ് ആധാർ എൻറോൾമ​െൻറ് സർക്കാർ ഓഫിസി​െൻറ ഭാഗമാക്കാൻ നിർദേശിച്ചിരിക്കുന്നത്. എല്ലാ സ്വകാര്യ, പൊതുമേഖല ബാങ്കുകളുടെയും പത്തിൽ ഒന്ന് ശാഖ ആധാർ എൻറോൾമ​െൻറ് സ​െൻററായി പ്രവർത്തിക്കണം എന്നായിരുന്നു യു.ഐ.ഡി.എ.ഐ ബാങ്കുകൾക്ക് നൽകിയ നിർദേശം. ചില ബാങ്കുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഈ മാസം 30ലേക്ക് നീട്ടിയത്. കടംവാങ്ങി മുതൽ മുടക്കിയ യുവ തൊഴിൽ സംരംഭകരെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്രത്തി​െൻറ പുതിയ ഉത്തരവ്.
Show Full Article
TAGS:LOCAL NEWS 
Next Story