Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈംഗിക...

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളോടും കുട്ടികളോടും പൊലീസ് മാന്യമായി പെരുമാറണം ^ഡി.ജി.പി

text_fields
bookmark_border
ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളോടും കുട്ടികളോടും പൊലീസ് മാന്യമായി പെരുമാറണം -ഡി.ജി.പി തൃശൂർ: പോക്‌സോ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിൽ കാലതാമസം പാടില്ലെന്ന് കർശന നിർദേശം. അന്വേഷണത്തിൽ അലംഭാവവും വീഴ്ചകളും പാടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന െപാലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിൽ കൃത്യമായി നിയമവ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ കർശന നിർദേശം. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ വേണ്ട ശ്രദ്ധാപൂര്‍വമായ നടപടികള്‍ വേണമെന്ന് ഉദ്യോഗസ്ഥർക്കായുള്ള സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. പോക്സോ കേസുകളിൽ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സമഗ്രവും ഏകോപിതവുമായ അന്വേഷണം ഉണ്ടാകണം. ആവശ്യമായ രേഖകൾ സമയപരിധിക്കുള്ളിൽ കണ്ടെത്തണം. പീഡനക്കേസുകളില്‍ ഇരയുടെ പ്രായത്തിന് നിര്‍ണായക പ്രാധാന്യമുണ്ട്. കുട്ടിയുടെ ജനനതീയതി തെളിയിക്കുന്ന രേഖ, മാനസിക വൈകല്യമുണ്ടെങ്കില്‍ അതി​െൻറ രേഖ തുടങ്ങിയവ നിര്‍ബന്ധമായും സമര്‍പ്പിച്ചിരിക്കണം. പത്തനംതിട്ടയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ അയല്‍വാസി പീഡിപ്പിച്ചപ്പോൾ പോക്‌സോ നിയമത്തിലെ ആറാം വകുപ്പിന് പകരം എട്ടാംവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ആറാം വകുപ്പ് ചുമത്തിയാല്‍ പ്രതിക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. എട്ടാം വകുപ്പിൽ പരമാവധി അഞ്ചുവര്‍ഷം വരെയാണ് ശിക്ഷ. പീഡകർക്ക് ശരിയായ ശിക്ഷ കിട്ടണമെങ്കിൽ ഇത്തരം വിവരങ്ങൾ വ്യക്തമായി കണ്ടെത്തണമെന്നാണ് ഡി.ജി.പിയുടെ നിർദേശം. ബലാത്സംഗം നടന്നതായി വിവരം ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇരയെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ച് മൊഴി നല്‍കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. മൊഴിയിലെ വിവരങ്ങള്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നതുവരെ പുറത്തുവരരുത്. മജിസ്‌ട്രേറ്റിനുമുമ്പാകെ ഹാജരാക്കുന്നതിന് 24 മണിക്കൂറിലേറെ സമയമെടുത്താല്‍ അതി​െൻറ കാരണം കേസ് ഡയറിയില്‍ കാണിക്കണം. ഇരയെ വേഗത്തിൽ മെഡിക്കല്‍ പരിശോധനക്കും വിധേയയാക്കണം. പീഡനക്കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥർ കേന്ദ്ര വനിത-ശിശു ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പോക്‌സോ മാര്‍ഗനിർദേശങ്ങള്‍ മനസ്സിലാക്കണമെന്നും ഡി.ജി.പി ഓര്‍മിപ്പിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളോടും കുട്ടികളോടും മാന്യമായും അനുകമ്പയോടെയും പൊലീസ് പെരുമാറണമെന്നും നിർദേശിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story