Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യപിച്ച് സ്‌കൂള്‍...

മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്​റ്റില്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച ഡ്രൈവറെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. മാപ്രാണം സ്വദേശി തൊഴുത്തുംപറമ്പില്‍ കൊച്ചുപോളിനെയാണ്(55) ഇരിങ്ങാലക്കുട ട്രാഫിക് എസ്.ഐ തോമസ് വടക്കന്‍ പിടികൂടിയത്. വെള്ളിയാഴ്ച നാേലാടെയാണ് സംഭവം. നിറയെ സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ബസി​െൻറ വരവില്‍ പന്തികേടുതോന്നി പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന് കണ്ടത്. അറസ്റ്റ് ചെയ്തശേഷം ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. രണ്ടാം ട്രിപ്പിൽ കുട്ടികളെ കൊണ്ടുപോകുന്നതിനിെടയാണ് അറസ്റ്റ്. വിദ്യാർഥികളെ മറ്റൊരു വാഹനത്തില്‍ വീട്ടിലെത്തിക്കാന്‍ പൊലീസ് നടപടിയെടുത്തു. വരും ദിവസം പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story