Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാഴേക്കാട് റോഡില്‍...

താഴേക്കാട് റോഡില്‍ മാലിന്യനിക്ഷേപം

text_fields
bookmark_border
ആളൂര്‍: കല്ലേറ്റുങ്കര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്- താഴേക്കാട് റോഡില്‍ ഇറച്ചിക്കടയിലേതുൾപ്പെടെ മാലിന്യം തള്ളുന്നത് യാത്രക്കാര്‍ക്ക് ദുരിതമായി. ആനത്തോട് കഴിഞ്ഞുള്ള ഭാഗത്താണ് ചാക്കിലും പ്ലാസ്റ്റിക് സഞ്ചികളിലുമായി മാലിന്യം നിക്ഷേപിക്കുന്നത്. താഴേക്കാട് കുരിശുമുത്തപ്പ​െൻറ പള്ളിയിലേക്കും ശിവക്ഷേത്രത്തിലേക്കും അതിരാവിലെ പോകുന്ന വിശ്വാസികള്‍ക്ക് ഇത് ദുരിതമാകുന്നുണ്ട്. താഴേക്കാട് പ്രൈമറി സ്‌കൂൾ വിദ്യാർഥികളും കാല്‍നടക്കാരും മൂക്കുപൊത്തിയാണ് ഇൗവഴി പോകുന്നത്. തൊട്ടടുത്ത പാടത്തേക്ക് വലിച്ചെറിയുന്ന മാലിന്യം ആനത്തോട് വഴി മുരിയാട് കായല്‍മേഖലയിലെ ചെമ്മീന്‍ചാലിൽ എത്തുന്നുണ്ട്. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ക്യാപ്ഷന്‍ കല്ലേറ്റുങ്കര താഴേക്കാട് റോഡില്‍ മാംസാവശിഷ്ടം നിക്ഷേപിച്ചനിലയില്‍
Show Full Article
TAGS:LOCAL NEWS 
Next Story