Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭൂവസ്​ത്രമണിഞ്ഞ...

ഭൂവസ്​ത്രമണിഞ്ഞ പെരുന്തോട്​^വലിയതോട്​ പദ്ധതി അഭ്രപാളിയി​േലക്ക്​

text_fields
bookmark_border
ഭൂവസ്ത്രമണിഞ്ഞ പെരുന്തോട്-വലിയതോട് പദ്ധതി അഭ്രപാളിയിേലക്ക് കൊടുങ്ങല്ലൂർ: ഭൂവസ്ത്രമണിഞ്ഞ പെരുന്തോട്-വലിയതോട് പദ്ധതിയുടെ ഒന്നാം ഘട്ടം ഡോക്യുമ​െൻററിയാകുന്നു. 3,000 തൊഴിലുറപ്പ് തൊഴിലാളികളും, ജനപ്രതിനിധികളും, സന്നദ്ധപ്രവർത്തകരും, ക്ലബ്ബുകളും, വിദ്യാർഥികളും പങ്കാളികളായ പദ്ധതി സംസ്ഥാനതല മാതൃകയാണ്. പദ്ധതി പ്രവർത്തനത്തെ കുറിച്ച് അറിഞ്ഞ ധനമന്ത്രി ഡോ. തോമസ് െഎസക് െപരുന്തോട് സന്ദർശിച്ച് കേരളത്തിലെ ഏറ്റവും വലിയ കയർ ഭൂവസ്ത്രമണിയൽ പദ്ധതിയാണിതെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇൗ മാതൃക സംസ്ഥാനത്തി​െൻറ മറ്റിടങ്ങളിലും െകാണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 16 കി.മീ തോടി​െൻറ ആറ് കി.മീറ്ററിലേറെ പൂർത്തിയായി. മതിലകം ബ്ലോക്ക് പഞ്ചായത്തി​െൻറ പരിധിയിൽ വരുന്ന എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പെരുന്തോട്-വലിയതോട് സംരക്ഷണം വഴി ജലസംരക്ഷണമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാറി​െൻറ ഹരിതമിഷനിൽ ഉൾപ്പെടുത്തി സ്ഥലം എം.എൽ.എ ഇ.ടി.െടെസൻ ചെയർമാനും, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി ജനറൽ കൺവീനറും, അതത് പഞ്ചായത്ത് പ്രസിഡൻറുമാർ കൺവീനർമാരുമായ വികസന സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ കഠിനാധ്വാനത്തി​െൻറയും, െഎക്യബോധത്തി​െൻറയും കഥ പറയുന്ന ഡോക്യുമ​െൻററി സംസ്ഥാന കയർ ബോർഡും, പെരുന്തോട്, വലിയതോട് വികസന സമിതിയുമാണ് നിർമിച്ചത്. പെരുന്തോടി​െൻറ ചരിത്രവും, പ്രതാപവും, നശോന്മുഖമായ അവസ്ഥയും, പുനുരുദ്ധാരണവും, ഭാവിയും വിവരിക്കുന്ന ഡോക്യുമ​െൻററിയിൽ ഒരു ഗാനമുണ്ട്. ഗാനരചനയും, സംവിധാനവും നിർവഹിച്ചത് ഷെമീർ പതിയാശ്ശേരിയാണ്. ഛായാഗ്രഹണം സിംബാദ് മൂന്നുപീടിക. ചിത്രസംയോജനം ടിറ്റോ ഫ്രാൻസിസ്. െഎസക് ജോസഫ് സംഗീതം നൽകിയ ഗാനം ദിനനാഥ് തൃശൂർ, അധ്യാപിക ജ്യോതി, മാളു എന്നിവരാണ് ആലപിച്ചത്. (േഫാേട്ടാ ഇൗമെയിൽ)
Show Full Article
TAGS:LOCAL NEWS 
Next Story