Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​നേഹമുള്ളവർ...

സ്​നേഹമുള്ളവർ കൈകോർത്തു; ബാല​െൻറ കുടുംബത്തിന്​ വീടായി

text_fields
bookmark_border
പുന്നയൂര്‍ക്കുളം: മസ്തിഷ്‌ക രോഗത്തെത്തുടര്‍ന്ന് മരിച്ച കടിക്കാട് കിട്ടപ്പടി ചേന്ദ്രാന്‍ ബാല​െൻറ കുടുംബത്തിനു നാട്ടുകാര്‍ നിര്‍മിച്ച വീടി​െൻറ താക്കോല്‍ദാനം കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ ബാല​െൻറ ഭാര്യ ജ്യോതിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് അധ്യക്ഷത വഹിച്ചു. ദയാനന്ദന്‍ മാമ്പുള്ളി, കെ.പി. സുല്‍ഫിക്കര്‍, മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു. സഹോദര​െൻറ വീട്ടിലാണ് ബാലനും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് ബാലന്‍ മരിച്ചതോടെ അനാഥരായ ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തി​െൻറ അവസ്ഥ മനസ്സിലാക്കി നാട്ടുകാര്‍ വീടു നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എട്ട് ലക്ഷം രൂപ ചെലവിലാണ് 700 ചതുരശ്ര അടി വിസ്തൃതിയില്‍ വീട് പണിതത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, ഡോ.രാജേഷ് കൃഷ്ണന്‍, വള്ളിലയില്‍ മുഹമ്മദാലി, ചൊവ്വല്ലൂര്‍ ഫ്രാന്‍സിസ്, സുരേഷ്ബാബു, ഭാസ്‌കരന്‍ എന്നിവര്‍ പണം സ്വരൂപിക്കുന്നതിനും വീട് നിര്‍മാണത്തിനും നേതൃത്വം നല്‍കി. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാര്‍, സംഘടനകള്‍, അധ്യാപക കൂട്ടായ്മ, വിവിധ പള്ളി കമ്മിറ്റി എന്നിവരും ഒരുമിച്ചതോടെയാണ് 10 മാസത്തിനകം വീട് പണിതത്.
Show Full Article
TAGS:LOCAL NEWS 
Next Story