Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐനിപ്പുള്ളി വീടാക്രമണ...

ഐനിപ്പുള്ളി വീടാക്രമണ ​േകസിൽ നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
ചാവക്കാട്: പൂക്കളം ഇടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് വീടുകയറി ആക്രമണം നടത്തിയ കേസിൽ നാലുപേര്‍ അറസ്റ്റില്‍. തിരുവത്ര കോട്ടപ്പുറം സ്വദേശികളായ കുന്നത്ത് നൗഷാദ് (34), കേരൻറകത്ത് ഫര്‍ഷി (20), അകലാട് നാലാംകല്ല് സ്വദേശികളായ കേരൻറകത്ത് റിന്‍ഷാദ് (22), കുന്നത്ത് ഹനീഫ (24) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എം.കെ. രമേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച ഐനിപ്പുള്ളി പണിക്കന്‍ രാഹുലി​െൻറ വീട്ടില്‍ കയറി രാഹുലിനെയും മാതാവ്, സഹോദരന്‍ എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പൂക്കള മത്സരത്തില്‍ ഉപ്പ് ഉപയോഗിച്ച് കളം ഉണ്ടാക്കിയതിലുള്ള തര്‍ക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പിന്നീട് രാത്രി 10 ഓടെയാണ് വീട്ടില്‍ കയറി ആക്രമണം നടന്നത്. ചാവക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story