Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിലിന് വേതനം...

തൊഴിലിന് വേതനം കുറയുന്നതിന് തുടക്കം ട്രേഡ് യൂനിയനുകളുടെ തകർച്ചയോടെ ^ഡോ. കെ.എൻ. ഗണേശ്

text_fields
bookmark_border
തൊഴിലിന് വേതനം കുറയുന്നതിന് തുടക്കം ട്രേഡ് യൂനിയനുകളുടെ തകർച്ചയോടെ -ഡോ. കെ.എൻ. ഗണേശ് തൃശൂർ: കാലത്തിനനുസരിച്ച് വേതനം വർധിക്കുന്നതിന് പകരം കുറയുകയാണെന്ന് ഡോ. കെ.എൻ. ഗണേശ്. 'മൂലധനത്തി​െൻറ വർത്തമാനം' ത്രിദിന സെമിനാറി​െൻറ രണ്ടാം ദിവസം ' മൂലധനത്തി​െൻറ ചലനാത്മകത' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒാരോ വർഷവും തൊഴിലാളികളുടെ വേതനം കുറഞ്ഞുവരുന്ന പ്രവണത 1980കൾ മുതലാണ് പ്രകടമായിത്തുടങ്ങിയത്. ഏതാണ്ട് ഇക്കാലത്താണ് ട്രേഡ് യൂനിയനുകളുടെ തകർച്ച ആരംഭിച്ചത്. തൊഴിലാളി യൂനിയനുകളുടെ ഇടപെടലും സമരവുമാണ് െതാഴിലാളികളുടെ യഥാർഥ വേതനം പിടിച്ചുനിർത്താനുള്ള അനിവാര്യതയെന്ന് മാർക്സ് 'മൂലധന'ത്തിൽ പറയുന്നുണ്ട്. വർഗബോധമുള്ള െതാഴിലാളിക്ക് മാത്രമേ മുതലാളിത്ത വ്യവസ്ഥയെ മറികടന്നുള്ള പുതിയ സാമൂഹിക നിർമിതിക്ക് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. പ്രഫ. ഇ. രാജൻ അധ്യക്ഷത വഹിച്ചു. എൻ. രാജൻ സ്വാഗതവും വി.എസ്. അജയകുമാർ നന്ദിയും പറഞ്ഞു. 'മൂലധനത്തി​െൻറ വളർച്ചയും പ്രതിസന്ധികളും' പ്രഭാഷണത്തോടെ ശനിയാഴ്ച സെമിനാർ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story