Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപജില്ല ശാസ്ത്രമേള...

ഉപജില്ല ശാസ്ത്രമേള സ്വാഗത സംഘം

text_fields
bookmark_border
പുന്നയൂർക്കുളം: കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല ശാസ്ത്ര, ഗണിത-സാമൂഹിക ശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളക്ക് സ്വാഗത സംഘം രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പി.ബി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് എ.പി. കൃഷ്ണകുമാർ, പി.ടി.എ പ്രസിഡൻറ് സുരേഷ് ബാബു, പഞ്ചായത്തംഗം ഇന്ദിര പ്രഫുലൻ, ഹെഡ്മിസ്ട്രസ് ഫാത്തിമ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി സി.എൻ. ജയദേവൻ എം.പി, കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഉമർ, ജില്ല പഞ്ചായത്തംഗം ടി.എ. ഐഷ എന്നിവരെ മുഖ്യരക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപിനെ ചെയർമാനായും തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളും രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story