Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസായാഹ്ന സദസ്സ്​​

സായാഹ്ന സദസ്സ്​​

text_fields
bookmark_border
ചെറുതുരുത്തി: സംഘ്പരിവാർ ഫാഷിസത്തിനെതിരെ ഡി.വൈ.എഫ്.െഎ വള്ളത്തോൾനഗർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തിയിൽ സായാഹ്ന സദസ്സ് നടന്നു. ഡി.വൈ.എഫ്.െഎ ബ്ലോക്ക് സെക്രട്ടറി കെ.ആർ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. സുമേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് കെ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. എം.എ. മൻസൂർ, ഇ.കെ. അലി, വി.കെ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. േദശീയ സെമിനാർ ചെറുതുരുത്തി: ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ 'പഞ്ചകർമ ചികിത്സയിൽ അനുവർത്തിക്കേണ്ട ശുചിത്വ രീതികൾ' വിഷയത്തിൽ േദശീയ സെമിനാർ സംഘടിപ്പിച്ചു. ഡോ. പി.ആർ. രമേഷ് ഉദ്ഘാടനം ചെയ്തു. ഡോ. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. എ.ജെ.വി സായ് പ്രസാദ്, ഡോ. വി.സി. ദീപ, രേണു രാജൻ എന്നിവർ സംസാരിച്ചു. ഡോ. സജിനി കൃഷ്ണദാസ്, ഡോ. മഹേഷ് കെ, ഡോ. ഷൈസി ലയീക്, ഡോ. പാർവതി ജി. നായർ, ഡോ. വൈഭവ് ചാഡെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മദ്യവിൽപനശാലക്ക് അനുമതി നിഷേധിച്ചു തൃശൂർ: കോലഴി കൊേട്ടക്കാട് കുന്നത്തുപീടികയിൽ ബിവറേജസ് കോർപറേഷൻ ആരംഭിച്ച മദ്യവിൽപനശാലക്ക് കോലഴി പഞ്ചായത്ത് പ്രവർത്തനാനുമതി നിഷേധിച്ചു. ഗ്രാമസഭ തീരുമാനപ്രകാരമാണ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ മാസം പഞ്ചായത്തി​െൻറ ലൈസൻസ് ഇല്ലാതെ പ്രവർത്തനം ആരംഭിച്ച മദ്യവിൽപനശാല പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ ജനപ്രതിനിധികൾ തടഞ്ഞെങ്കിലും പൊലീസ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റി മദ്യവിൽപനശാലക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു. അനിൽ അക്കര എം.എൽ.എ ഉൾപ്പെടെ പൊതുപ്രവർത്തകർ മദ്യവിൽപനശാല തുറക്കുന്നതിനെതിരെ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ കത്തി​െൻറ അടിസ്ഥാനത്തിൽ കമീഷണറുടെ നിർദേശപ്രകാരം ബിവറേജസ് കോർപറേഷൻ അധികൃതർ മദ്യശാല അടച്ചുപൂട്ടുകയും ചെയ്തു. തീരുമാനം നിയമപരമല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഫ്രാൻസിസ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം സർക്കാറിനെ അറിയിക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story