Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടങ്ങോട് പഞ്ചായത്ത്...

കടങ്ങോട് പഞ്ചായത്ത് പ്രസിഡൻറിനുനേരെ ആക്രമണം; ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്

text_fields
bookmark_border
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് രമണി രാജനെ ആക്രമിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തെന്ന പരാതിയിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. ആദൂർ കുമ്മാത്ത് വീട്ടിൽ സുഭാഷ്, ഷാജിമോൻ, മണികണ്ഠൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ പട്ടികയിൽ ആക്ഷേപമുന്നയിക്കാൻ പഞ്ചായത്തിലെത്തിയ ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് പ്രസിഡൻറിനെ കൈയേറ്റം ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും പട്ടികജാതിക്കാരിയായ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും കുന്നംകുളം ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഡിവൈ.എസ്.പി പി. വിശ്വംഭര‍​െൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story