Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅദാലത്ത് 26ന്

അദാലത്ത് 26ന്

text_fields
bookmark_border
വേലൂർ: വേലൂർ ഗ്രൂപ് വില്ലേജിൽ ഉൾപ്പെട്ട ആധാരങ്ങളിൽ കാണം എന്ന് അവകാശമുള്ള ഭൂമി ജന്മം ആക്കി മാറ്റുന്നതിന് 26ന് വേലൂർ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ അദാലത്ത് നടത്തുന്നു. ഭൂവുടമകൾ അപേക്ഷ, ആധാരം, അടിയാധാരങ്ങൾ, നികുതി രശീത് എന്നിവയുടെ ഒറിജിനലും പകർപ്പുകളും സഹിതം അദാലത്തിൽ പങ്കെടുക്കണമെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു. മദ്യശാലയുടെ ദൂരപരിധി: ഫൊറോന കത്തോലിക്ക കോൺഗ്രസ് പ്രതിഷേധം എരുമപ്പെട്ടി: മദ്യഷാപ്പുകളും ബാറുകളും അനുവദിക്കുന്നതിനുള്ള ദൂരപരിധി സ്കൂൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് അമ്പത് മീറ്ററാക്കി ചുരുക്കിയ സർക്കാരി​െൻറ നടപടിയിൽ എരുമപ്പെട്ടി ഫൊറോന കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു. 17ന് പ്രതിഷേധം സംഘടിപ്പിക്കും. എരുമപ്പെട്ടി ഫൊറോന പള്ളി വികാരി. ഫാ. പോൾ താണിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് തേറാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഡേവീസ് അധ്യക്ഷത വഹിച്ചു. ഡോ. ജോൺസൺ ആളൂർ, സണ്ണി വെള്ളറക്കാട്, പി.വി. ജോസഫ്, എം.വി. സേവ്യർ ചൊവ്വന്നൂർ, എ.എഫ്. ബാബു, ജെസി വിൽസൺ ഇയ്യാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story