Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശമംഗലത്തെ വിവാദ...

ദേശമംഗലത്തെ വിവാദ ചുമട്ടുതൊഴിലാളി യൂനിയൻ ഓഫിസുകൾ പൊളിച്ചു

text_fields
bookmark_border
ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരിൽ ചീരക്കുഴി കനാൽ ബണ്ടിൽ പ്രവർത്തിച്ചിരുന്ന സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി യൂനിയൻ ഓഫിസുകൾ റവന്യൂ അധികൃതർ പൊളിച്ചുമാറ്റി. കലക്ടർ ഡോ. എ. കൗശിഗ​െൻറ നിർദേശത്തെ തുടർന്നാണ് തലപ്പിള്ളി താലൂക്ക് അഡീ. തഹസിൽദാർ വി.എ. അഖിലേശ്വര‍​െൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തി​െൻറ നടപടി. നേരേത്ത ഐ.എൻ.ടി.യു.സി ഓഫിസ് മാത്രം പൊളിച്ചുനീക്കാനുള്ള ഉദ്യോഗസ്ഥ ശ്രമം കോൺഗ്രസ് നേതാക്കളും ചുമട്ടുതൊഴിലാളികളും തടഞ്ഞിരുന്നു. തിരിച്ചുപോയ ഉദ്യോഗസ്ഥർ ഓഫിസുകൾ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. നടപടിയാകാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ ഈ നടപടി. വടക്കാഞ്ചേരി സി.ഐ പി.ജെ. സ്റ്റീഫൻ, ചേലക്കര സി.ഐ സി. വിജയകുമാർ, എസ്.ഐ പത്മരാജൻ, ചീരക്കുഴി ഇറിഗേഷൻ അസി. എക്സി. എൻജിനീയർ കെ. ബാലശങ്കർ, ചെറുതുരുത്തി കനാൽ സെക്ഷൻ അസി. സുമ, വില്ലേജ് ഓഫിസർ കെ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story