Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. മെഡിക്കൽ കോളജ്...

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കുടുംബശ്രീ തൊഴിലാളികൾക്ക് വേതനം മുടങ്ങിയിട്ട് രണ്ടുമാസം

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കുടുംബശ്രീ തൊഴിലാളികൾക്ക് വേതനം മുടങ്ങിയിട്ട് രണ്ട് മാസം. ശമ്പള ബിൽ ഒപ്പിടേണ്ട ഉദ്യോഗസ്ഥൻ ഇല്ലാത്തതിനെ തുടർന്നാണ് വേതനം മുടങ്ങിയത്. താൽക്കാലിക സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ശമ്പളം മുടങ്ങിയത്. വനിത തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിനെതിരെ സി.ഡി.എസ് അധ്യക്ഷ ബിന്ദു, സോമൻ, മേഴ്സി പൊറിഞ്ചു, ഓമന നരേന്ദ്രൻ, പ്രീത എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടർക്ക് നിവേദനം നൽകി. ശബളം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമെന്ന് കലക്ടർ ഉറപ്പുനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story