Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ചാംപനിക്കും...

അഞ്ചാംപനിക്കും റൂബല്ലക്കും എതിരെ 6-5 ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തി​െവപ്പ്​ നൽകും -

text_fields
bookmark_border
തൃശൂർ: -അഞ്ചാംപനിക്കും റൂബല്ലക്കും എതിരെ ഒമ്പതുമാസം മുതൽ 15 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതിരോധ കുത്തിെവപ്പ് നൽകുമെന്ന് കലക്ടർ ഡോ. എ. കൗശിഗൻ അറിയിച്ചു. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ അങ്കണവാടികൾ തിരഞ്ഞെടുത്ത മറ്റു കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി ഒക്ടോബർ മൂന്നു മുതൽ 6-5 ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിെവപ്പ് നൽകും. 2020ഒാടെ രോഗം നിയന്ത്രിക്കുകയാണ് ലക്ഷ്യം. പ്രചാരണത്തിനായി വ്യാപക ബോധവത്കരണം നടത്താൻ വ്യാഴാഴ്ച എ.ഡി.എം ടി.വി. സജ​െൻറ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കർമസമിതി യോഗം തീരുമാനിച്ചു. ഡി.എം.ഒ ഡോ. കെ.സുഹിത, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. സന്തോഷ് രാജഗോപാൽ, വിദ്യാഭ്യാസ, സമൂഹിക ക്ഷേമ വകുപ്പ് പ്രതിനിധികൾ, ഡി.ഇ.ഒമാർ, എ.ഇ.ഒമാർ ഡി.ഡി.പിഒമാർ എന്നിവർ പങ്കെടുത്തു. 25ന് എല്ലാ സ്കൂളുകളിലും ചേരുന്ന അസംബ്ലിയിൽ പ്രധാനാധ്യാപകർ ആരോഗ്യ സന്ദേശം, പ്രതിജ്ഞ എന്നിവക്ക് നേതൃത്വം നൽകും. സ്കൂളുകളിലും അംഗൻവാടികളിലും പ്രത്യേക രക്ഷാകർതൃ യോഗങ്ങളും കുടുംബശ്രീ അയൽകൂട്ടങ്ങളിൽ വിശദീകരണ യോഗവും നടത്താൻ തീരുമാനിച്ചു. പരിപാടിയുടെ മേൽനോട്ടത്തിനായി കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ വിദ്യാഭ്യാസ ഉപഡയറക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോർ ഗ്രൂപ് രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story