Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനീര്‍ച്ചാല്‍...

നീര്‍ച്ചാല്‍ സംരക്ഷണ-ം: ആദ്യഘട്ടം ആസ്​തി കൈമാറ്റം നാളെ

text_fields
bookmark_border
തൃശൂര്‍: വില്‍വട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂര്‍ പാടശേഖരങ്ങളിലെ നീര്‍ച്ചാലുകൾ സംരക്ഷിക്കാൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍പെടുത്തി പൂർത്തിയാക്കിയ ആദ്യഘട്ട ആസ്തികളുടെ കൈമാറ്റം ശനിയാഴ്ച നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നുകോടിയാണ് ഇതിനായി വകയിരുത്തിയിരുന്നത്. ഒന്നാംഘട്ടത്തിൽ 1.35 കോടി ചെലവിട്ട് 45.03 ശതമാനം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. വിവിധ പാടശേഖരങ്ങളിലായി പാർശ്വഭിത്തികൾ, സ്റ്റെപ്പുകൾ, റാമ്പ്, കനാലുകൾ അടക്കമാണ് നിർമിച്ചിട്ടുള്ളത്. വിയ്യൂര്‍ ദേവിപ്രഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.എന്‍. ജയദേവന്‍ എം.പി കര്‍ഷകരെ ആദരിക്കും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. ജില്ല മണ്ണുസംരക്ഷണ ഓഫിസര്‍ പി.ഡി. സിന്ധു, കൗണ്‍സിലര്‍ പി. കൃഷ്ണന്‍കുട്ടി, ഉദ്യോഗസ്ഥരായ എം.എ. സുധീര്‍ബാബു, ടി. ശിവദാസന്‍, പി. ഗോപീകൃഷ്ണന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story