Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹിന്ദുത്വ...

ഹിന്ദുത്വ രാഷ്​ട്രീയത്തെ എതിർക്കുന്നവരെ ഫാഷിസം ഉന്മൂലനം ചെയ്യുന്നു^വടക്കേടത്ത്​

text_fields
bookmark_border
ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നവരെ ഫാഷിസം ഉന്മൂലനം ചെയ്യുന്നു-വടക്കേടത്ത് തൃശൂർ: ഹിന്ദുത്വ രാഷ്ട്രീയത്തെയും അത്തരം പ്രത്യയശാസ്ത്രത്തെയും എതിർക്കുന്നവരെ ഫാഷിസം ഉന്മൂലനം ചെയ്യുന്നുവെന്ന് ബാലചന്ദ്രൻ വടക്കേടത്ത്. ഗൗരി ലേങ്കഷും കൽബുർഗിയും പൻസാരെയുമെല്ലാം ഉന്മൂലന സിദ്ധാന്തത്തി​െൻറ ഇരകളാണെന്നും വടക്കേടത്ത് പറഞ്ഞു. 'തനിമ' കലാ സാഹിത്യവേദിയുടെ ഇൗദ്-ഒാണം സാംസ്കാരിക സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായം ശക്തമായി പ്രകടിപ്പിക്കേണ്ടവരാണ് എഴുത്തുകാർ. അല്ലാതെ മൃത്യുഞ്ജയ ഹോമം നടത്തേണ്ടവരല്ല. രാജ്യത്ത് ഹിന്ദു കോളനിവത്കരണമാണ് നടക്കുന്നത്. ഭരണകൂടമാണ് രാജ്യത്തെ കോളനീകരിക്കുന്നത് എന്നതാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളി. നവ േകാളനീകരണത്തി​െൻറ ഇരയാണ് ഗൗരി-അദ്ദേഹം പറഞ്ഞു. തനിമ സംസ്ഥാന പ്രസിഡൻറ് ആദം അയൂബ് അധ്യക്ഷത വഹിച്ചു. ജില്ല രക്ഷാധികാരി എ.എ. ആദം മുഖ്യപ്രഭാഷണം നടത്തി. കെ.വി. ഗണേഷ്, ആർ.കെ. ആശ, റഷീദ് പാറക്കൽ, സൈനബ് ചാവക്കാട് എന്നിവർ സംസാരിച്ചു. എ.എസ്. ജലീൽ സ്വാഗതവും ഷക്കീർ ചെറുതുരുത്തി നന്ദിയും പറഞ്ഞു. `
Show Full Article
TAGS:LOCAL NEWS 
Next Story