Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് അന്വേഷണത്തിൽ...

പൊലീസ് അന്വേഷണത്തിൽ തൃപ്തി; സി.ബി.ഐ വേണ്ട^ നടിയുടെ ബന്ധു

text_fields
bookmark_border
പൊലീസ് അന്വേഷണത്തിൽ തൃപ്തി; സി.ബി.ഐ വേണ്ട- നടിയുടെ ബന്ധു തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ബന്ധു. കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേരുടെ ചോദ്യങ്ങളും കണ്ടെത്തലുകളും ആകുലതകളും വരുന്നുണ്ട്. അതില്‍ ആദ്യത്തേത് കേസില്‍നിന്ന് പിന്മാറുമോ എന്നാണ്. ഉത്തരം മുമ്പ് പറഞ്ഞതുതന്നെയാണ്. പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മുന്നോട്ടുവരുമായിരുന്നില്ല. മറ്റൊന്ന് കേസി​െൻറ ഗതിവിഗതികളില്‍ സംതൃപ്തരാണോ, അന്വേഷണം സി.ബി.ഐക്ക് വിടാൻ ആവശ്യപ്പെടുമോ എന്നൊക്കെയാണ്. മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പൊലീസി​െൻറ സത്യസന്ധമായ അന്വേഷണത്തിലും പരിപൂര്‍ണ തൃപ്തരാണ്. അന്വേഷണം കൃത്യമായ വഴികളിലൂടെയാണ് പോകുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്നു. നേരില്‍ അറിയുന്നതും അറിയാത്തതുമായ സുഹൃത്തുക്കളാണ് ത​െൻറയും കുടുംബത്തി​െൻറയും പിന്‍ബലം. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ കൂടെ എന്നുമുണ്ടാകണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥനയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story