Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള കലാമണ്ഡലത്തിൽ ...

കേരള കലാമണ്ഡലത്തിൽ റെയിൽവേ ഉന്നതതല സംഘത്തി​െൻറ സന്ദർശനം

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ ഉന്നത റെയിൽവേ അധികൃതരുടെ സന്ദർശനം. ഷൊർണൂർ - വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനുകളുടെ വികസന സാധ്യതകളെ കുറിച്ച് പരിശോധിക്കാനും പഠിക്കാനുമെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വസിഷ്ഠ് സഹാരി, പാലക്കാട് ഡിവിഷൻ ഡെപ്യൂട്ടി റെയിൽവേ ജനറൽ മാനേജർ നരേഷ് ലാൽ വാരി എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗസംഘമാണ് കലാമണ്ഡലത്തി​െൻറ മഹിമ കേട്ടറിഞ്ഞ് കലയുടെ ആസ്ഥാനം കാണാനെത്തിയത്. വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷന് തൊട്ട് സമീപമാണ് കലാമണ്ഡലമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ ജനറൽ മാനേജരെ അറിയിച്ചപ്പോൾ കലാമണ്ഡലം സന്ദർശിക്കുകയെന്നത് ത​െൻറ വലിയ സ്വപ്നങ്ങളിലൊന്നാണെന്ന് വസിഷ്ഠ് സഹാരി അറിയിക്കുകയായിരുന്നു. കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാർ എൻ. ഗോപകുമാർ, പി.ആർ.ഒ ഗോപീകൃഷ്ണൻ എന്നിവർ ചേർന്ന് ഉന്നത സംഘത്തെ സ്വീകരിച്ചു. കലാമണ്ഡലത്തിലെ മുഴുവൻ കളരികളും പണിപ്പുരയും മേക്കപ്പ് റൂമും സംഘം സന്ദർശിച്ചു. വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനിൽ പ്രധാന ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിച്ചാൽ അത് കലാമണ്ഡലത്തിലെത്തുന്നവർക്ക് ഏറെ ഗുണപ്രദമാകുമെന്ന് അധികൃതർ അറിയിച്ചപ്പോൾ അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണ് വിസിഷ്ഠ് സഹാരി നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story