Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി സിനിമാസ്​ അവസാന...

ഡി സിനിമാസ്​ അവസാന സിറ്റിങ് 26ന്

text_fields
bookmark_border
തൃശൂർ: നടൻ ദിലീപി​െൻറ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി ൈകയേറ്റ ആരോപണത്തിൽ കക്ഷികളുടെ ആവശ്യമനുസരിച്ച് രേഖകൾ ഹാജരാക്കാൻ വീണ്ടും സമയമനുവദിച്ചു. 26ന് വൈകീട്ട് മൂന്നിന് അവസാന സിറ്റിങ് നടത്തുമെന്ന് കലക്ടർ ഡോ. എ. കൗശിഗൻ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു അവസാന വാദം കലക്ടർ നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് കക്ഷികൾക്കെല്ലാം നോട്ടീസ് നേരിട്ട് നൽകുകയും ചെയ്തിരുന്നു. ദിലീപ് ജയിലിലായതിനാൽ പൂർണ രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന ആവശ്യം വാദത്തിനായി ഹാജരായിരുന്ന അഭിഭാഷകൻ അറിയിച്ചു. വാദത്തിനെത്തിയ കൊച്ചിൻ ദേവസ്വം ബോർഡ് ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് കത്ത് നൽകുകയും ചെയ്തു. തണ്ടപ്പേര് ദേവസ്വത്തിേൻറതാണെന്നും ഭൂമിയുടെ സ്കെച്ച് ഉൾപ്പെടെയാണ് കൊച്ചിൻ ദേവസ്വം ബോർഡി​െൻറ അപേക്ഷ. ൈകയേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിന് ദേവസ്വം ബോർഡിന് സംവിധാനങ്ങളുണ്ട്. എന്നാൽ, ഭൂമിയുടെ രേഖകൾ പരിശോധിക്കാനുള്ള അനുമതി വേണമെന്നും ദേവസ്വം ബോർഡ് കലക്ടർക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. പരാതി നൽകിയ അഡ്വ. കെ.സി. സന്തോഷ്, ഭൂമി ൈകയേറ്റമാണെന്ന വാദത്തിൽ ഉറച്ചുനിന്നു. ഡി സിനിമാസിന് വായ്പ നൽകിയ ഫെഡറൽ ബാങ്ക് പ്രതിനിധികൾ, അധികമായി ഭൂമിയുണ്ടെന്ന് കണ്ടെത്തിയ കണ്ണമ്പുഴ ദേവസ്വം ഭാരവാഹികൾ എന്നിവരും വ്യാഴാഴ്ച വാദത്തിനായി എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story