Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർക്കാർ നാടിനെ...

സർക്കാർ നാടിനെ കാളവണ്ടിയുഗത്തിലേക്ക് നയിക്കുന്നു ^കെ.പി. ധനപാലന്‍

text_fields
bookmark_border
സർക്കാർ നാടിനെ കാളവണ്ടിയുഗത്തിലേക്ക് നയിക്കുന്നു -കെ.പി. ധനപാലന്‍ ചാവക്കാട്: പിണറായി സർക്കാർ നാടിനെ കാളവണ്ടിയുഗത്തിലേക്ക് നയിക്കുകയാണെന്ന് മുന്‍ എം.പി കെ.പി. ധനപാലന്‍. സർക്കാറി​െൻറ അനാസ്ഥയാണ്‌ ഇന്നത്തെ റോഡുകളുടെ ദുരന്താവസ്ഥക്ക്‌ കാരണം. ഇത്‌ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യ്രത്തിന് മേലുള്ള സർക്കാറി​െൻറ വെല്ലുവിളിയായി കാണേണ്ടിയിരിക്കുെന്നന്നും ധനപാലന്‍ പറഞ്ഞു. ചാവക്കാട് മേഖലയിൽ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ചാവക്കാടിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മനുഷ്യകവചം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനപാലൻ. മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മാരായ കെ.ഡി. വീരമണി, പി. യതീന്ദ്രദാസ്, വടക്കേക്കാട് ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഫസലുൽ അലി, ഫിറോസ് പി. തൈപറമ്പിൽ, ഇർഷാദ് കെ. ചേറ്റുവ, ഫൈസൽ ചാലിൽ, പി.കെ. ജമാലുദ്ദീൻ, കെ.കെ. മധുസൂദനൻ, കെ.എച്ച്. ഷാഹുൽ ഹമീദ്, ലൈല മജീദ്, കെ.എസ്. ബാബുരാജ്, യു.കെ. പീതാംബരൻ, സി.വി. സുരേന്ദ്രൻ, കെ.കെ. ഷിബു, ആർ.കെ. നൗഷാദ്, കെ.ബി. വിജു എന്നിവർ സംസാരിച്ചു. കെ. നവാസ്, ടി.പി. ബദറുദ്ദീൻ, കെ.എം. ഷിഹാബ്, പി. മുഹമ്മുദീൻ, ടി.എച്ച്. റഹീം, കെ.ബി. സുധീർകുമാർ, എ.ടി. മുഹമ്മദലി പാലയൂർ, റിഷി ലാസർ, ഫായിസ് മുതുവട്ടൂർ, പി.കെ. കബീർ, കെ.വി. യൂസുഫ്‌ അലി, ജോസഫ് പനക്കൽ, ഷക്കീർ പുന്ന, ഷക്കീർ മുട്ടിൽ, വി. മുഹമ്മദ്‌ ഖൈസ്, കെ.എസ്. സന്ദീപ്, ആർ.വി. അബ്ദുൽ ജബ്ബാർ, അബു മനയത്ത്‌, സിബിൽ ദാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story