Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറവ് മാലിന്യം കാനയില്‍ ...

അറവ് മാലിന്യം കാനയില്‍ തള്ളിയ നിലയില്‍

text_fields
bookmark_border
അണ്ടത്തോട്: ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം റോഡുവക്കിലെ കാനകളിൽ തള്ളുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. അണ്ടത്തോട് പാലം റോഡിനു സമീപത്തെ കാനയിലാണ് പ്ലാസ്റ്റിക് കവറിൽ നിറച്ച മാലിന്യം തള്ളിയിരിക്കുന്നത്. ദുര്‍ഗന്ധം വമിച്ച് പുഴുവരിക്കുന്ന നിലയിലാണ് മാലിന്യം. ഇതോടെ പ്രദേശത്തെ വീട്ടുകാര്‍ ദുരിതത്തിലായി. അറവ് ശാലകളില്‍ നിന്നുള്ള മാലിന്യം ജലാശയത്തിലും റോഡരികിലും കാനകളിലും തള്ളുന്നത് പുന്നയൂര്‍ക്കുളം മേഖലകളില്‍ വ്യാപകമാണ്. രാത്രിയുടെ മറവിലും നട്ടുച്ച നേരത്തുമാണ് മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലും കാര്‍ട്ടണുകളിലും നിറച്ചാണ് തള്ളുന്നത്. കഴിഞ്ഞ രണ്ടുമാസം മുമ്പ് നാക്കോല മദ്റസക്ക് സമീപത്തും മാലിന്യം തള്ളിയിരുന്നു. ഇവിടെയും ദുര്‍ഗന്ധം വമിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. കര്‍ശന നടപടി ഉണ്ടാകാത്തതാണ് ജനസഞ്ചാര മേഖലയില്‍ മാലിന്യം തള്ളുന്നതിന് കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story