Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സഹകരണ ബാങ്ക്​...

ജില്ല സഹകരണ ബാങ്ക്​ ജീവനക്കാരുടെ പ്രതിഷേധ സദസ്സ്​

text_fields
bookmark_border
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല സഹകരണ ബാങ്ക് സ്റ്റാഫ് അസോസിയേഷനും ഒാൾ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് യൂനിയനും (എച്ച്.എം.എസ്) സംയുക്തമായി ജില്ല ബാങ്കി​െൻറ ഹെഡ് ഒാഫിസിന് മുന്നിൽ പ്രതിഷേധ സദസ്സ് നടത്തി. ജില്ല ബാങ്ക് സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻറ് തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ബാങ്ക് മുൻ പ്രസിഡൻറ് എം.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഒാൾ കേരള ജില്ല ബാങ്ക് എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എം.കെ. കണ്ണൻ, ജില്ല സെക്രട്ടറി ടി.വി. രാമചന്ദ്രൻ, പ്രസിഡൻറ് ജയൻ അരിമ്പ്ര, ആർ. രവികുമാർ, സാജൻ സി. േജാർജ്, ടി.ആർ. ജോയ് എന്നിവർ സംസാരിച്ചു. കേരള ബാങ്ക് സംബന്ധിച്ച ശ്രീറാം കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, ജില്ല ബാങ്കുകളിെല നിയമന നിരോധനം നീക്കുക, നിരവധി വർഷത്തെ സർവീസുള്ള പാർട്ട് ടൈം സ്വീപ്പർമാരെ പുറത്താക്കാനുള്ള നീക്കം ഉേപക്ഷിക്കുക, ക്ലർക്കായി സ്ഥാനക്കയറ്റം ലഭിച്ചവരെ പ്യൂണായി തരംതാഴ്ത്താനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സദസ്സ്.
Show Full Article
TAGS:LOCAL NEWS 
Next Story