Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാഷിസത്തിനെതിരെ...

ഫാഷിസത്തിനെതിരെ രാജ്യത്ത് രാഷ്​ട്രീയ പ്രതിരോധം ഇല്ല^അരവിന്ദാക്ഷൻ

text_fields
bookmark_border
ഫാഷിസത്തിനെതിരെ രാജ്യത്ത് രാഷ്ട്രീയ പ്രതിരോധം ഇല്ല-അരവിന്ദാക്ഷൻ തൃശൂർ: സംഘ്പരിവാർ ഫാഷിസത്തിനെതിരെ രാജ്യത്ത് രാഷ്ട്രീയ പ്രതിരോധം ഇല്ലെന്ന് ഗാന്ധിയനും എഴുത്തുകാരനുമായ കെ. അരവിന്ദാക്ഷൻ. ഫാഷിസത്തോട് രാജിയായ മധ്യവർഗ മനസ്സുകളെ ഉണർത്തിയെടുക്കാനുള്ള ബുദ്ധിജീവികളും രാഷ്ട്രീയ പാർട്ടികളും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ബിഷപ് പൗലോസ് മാർ പൗലോസ് ഫൗണ്ടേഷൻ ഫോർ സോഷ്യോ-കൾച്ചറൽ െഡവലപ്പ്മ​െൻറി​െൻറ ആഭിമുഖ്യത്തിൽ 'വിയോജിക്കാനുള്ള സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ ബിഷപ് പൗലോസ് മാർ പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണകൂട അധാർമികതകളെയും ആക്രമണങ്ങളെയും എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നു. വാക്കിനെതിരെ വെടിയുതിർക്കുന്നു. ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യം അടിച്ചൊതുക്കുന്നു എന്നു മാത്രമല്ല പശുവി​െൻറ പേരിൽ തല്ലിക്കൊല്ലുകയും ചെയ്യുന്നു. സംഘ്പരിവാർ ഫാഷിസത്തിനെതിരെ സി.പി.എമ്മിനൊപ്പം നിൽക്കാൻ പറ്റില്ല. കാരണം അവരും ഫാഷിസ്റ്റുകളാണ്. മൂല്യബോധമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമെ മോദിക്കെതിരെ ശക്തമായ പ്രതിരോധം ഉണ്ടാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഗ്രേസി അധ്യക്ഷത വഹിച്ചു. കെ.വി. ഗണേഷ് സ്വാഗതവും സി.ആർ. ജോയി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story