Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിഴിഞ്ഞം, അതിരപ്പിള്ളി ...

വിഴിഞ്ഞം, അതിരപ്പിള്ളി പദ്ധതികൾ ഉപേക്ഷിക്കണം ^പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി

text_fields
bookmark_border
വിഴിഞ്ഞം, അതിരപ്പിള്ളി പദ്ധതികൾ ഉപേക്ഷിക്കണം -പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി തൃശൂര്‍: വിഴിഞ്ഞം, അതിരപ്പിള്ളി പദ്ധതികൾ ഉപേക്ഷിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കേരളത്തിൽ ക്വാറി മാഫിയ അഴിഞ്ഞാടുന്നു. ക്വാറികൾ പൊതുമേഖലയിലാക്കുമെന്ന സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റണം. ആഗസ്റ്റ് 16ന് കാസര്‍കോട് നിന്ന് ആരംഭിച്ച പശ്ചിമഘട്ട സംരക്ഷണയാത്ര 17 മുതല്‍ 20 വരെ ജില്ലയില്‍ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. 1987ലെ പശ്ചിമഘട്ട സംരക്ഷണയാത്രയില്‍ പങ്കെടുത്ത െഎ. ഷൺമുഖദാസ്, ഡോ.എം.ആർ. ഗോവിന്ദൻ, പാർവതി പവനൻ, കെ. അരവിന്ദാക്ഷൻ, കെ.സി. സന്തോഷ്, പ്രാഫ. സാറ ജോസഫ്, ഡോ.വി.എസ്. വിജയൻ എന്നിവരുടെ കൂടിച്ചേരലും ഐക്യദാര്‍ഢ്യവും 19ന് രാവിലെ പത്തിന് കോർപറേഷന്‍ ഓഫിസിന് മുന്നില്‍ നടക്കും. പ്രഫ. കുസുമം ജോസഫ്, കെ. രാധാകൃഷ്ണന്‍, ടി.കെ. വാസു, കെ. ശിവരാമന്‍ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. 'സ്‌ക്രീനേജ്' ഹ്രസ്വചിത്രം ആദ്യപ്രദർശനം നാളെ തൃശൂര്‍: പെൺസുരക്ഷ അവബോധവുമായി 'സ്‌ക്രീനേജ്' എന്ന ഹ്രസ്വചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. മൊബൈൽഫോൺ ദുരുപയോഗത്തി​െൻറ വിപത്തുകളിലേക്ക് വിരൽചൂണ്ടുന്ന ചിത്രത്തിൽ മാര്‍തോമ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികളും അധ്യാപകരുമാണ് വേഷമിടുന്നത്. എന്‍.എസ്.എസ് യൂനിറ്റി​െൻറയും തൃശൂര്‍ ലയണ്‍സ് ക്ലബ്ബി​െൻറയും നേതൃത്വത്തിൽ ഒരുക്കിയ ചിത്രത്തി​െൻറ ആദ്യപ്രദര്‍ശനം ശനിയാഴ്ച രണ്ടിന് റീജനല്‍ തിയറ്ററില്‍ നടക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രസാദ് ജി. എഡ്വേര്‍ഡ് ആണ് സംവിധാനം ചെയ്തത്. ലയണ്‍സ് ഡിസ്ട്രിക് സോണ്‍ ചെയര്‍മാന്‍ ജെയിംസ് വളപ്പില, പ്രിന്‍സിപ്പല്‍ എല്‍. മജൂഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സെല്‍മ സെബാസ്റ്റ്യന്‍, അധ്യാപകരായ ബിന്‍സി തോമസ്, സന്ധ്യ രൂപാണി എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story