Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോട്ട-ചൗക്ക റോഡ്...

പോട്ട-ചൗക്ക റോഡ് തകര്‍ന്ന് വർഷം കഴിഞ്ഞിട്ടും നടപടിയില്ല

text_fields
bookmark_border
ചാലക്കുടി: പോട്ട-ചൗക്ക റോഡ് തകര്‍ന്ന് വർഷത്തിലേറെയായിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പോട്ട മുതല്‍ ചൗക്കവരെ വിവിധ ഭാഗങ്ങളിൽ റോഡ് പാടെ തകര്‍ന്നു. അറ്റകുറ്റപ്പണി നടത്താൻ വൈകിയതിനാൽ റോഡ് കൂടുതല്‍ തകർന്ന സ്ഥിതിയായി. റോഡ് ടാറിങ്ങിലെ അശാസ്ത്രീയത മൂലം നേരത്തെ തന്നെ പലയിടത്തും അടര്‍ന്നിരുന്നു. മഴ പെയ്തതോടെ തകര്‍ച്ച രൂക്ഷമായി. അലവി സ​െൻററിലും പനമ്പിള്ളി കോളജിന് സമീപത്തും റോഡ് ആഴത്തില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഇടക്കിടെ നാട്ടുകാര്‍ ഇവിടെ കല്ലും മണ്ണുമിട്ട് കുഴിയുടെ ആഴം നികത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും മഴ പെയ്യുമ്പോഴും വാഹനങ്ങള്‍ കടന്നുപോകുമ്പോഴും മണ്ണ് ഒലിച്ച് പൂര്‍വ സ്ഥിതിയില്‍ തന്നെയാവും. ദേശീയപാതയില്‍നിന്ന് പോട്ട പാപ്പാളി ജങ്ഷനിലൂടെ പനമ്പിള്ളി കോളജ് വഴിയിലൂടെ കടന്ന് ആനമലറോഡില്‍ ചെന്നെത്തുന്ന റോഡ് ഏറെ ടൂറിസം പ്രാധാന്യമുള്ളതാണ്. ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ചാലക്കുടി നഗരം ഒഴിവാക്കി ഇതുവഴി അതിരപ്പിള്ളിയിലേക്ക് പോകുന്നത്. ടൂറിസം പ്രധാന്യം മുന്‍നിര്‍ത്തി ഗുണമേന്മയുള്ള ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും റോഡ് പലയിടത്തായി തകര്‍ന്നു കിടക്കുകയാണ്. കരിങ്കല്ല്, പാറപ്പൊടി തുടങ്ങിയ നിർമാണ സാമഗ്രികള്‍ കയറ്റിയ ലോറികള്‍ നിയന്ത്രണവുമില്ലാതെ പാഞ്ഞുപോകുന്നതും റോഡി​െൻറ തകർച്ചക്കിടയാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story