Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരം കടപുഴകി ബൈക്ക്...

മരം കടപുഴകി ബൈക്ക് യാത്രികരുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരത്തിൽ തെക്കേനടയിൽ മരം കടപുഴകി ദേശീയപാതയുടെ കുറുകെ വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച കൊടുങ്ങല്ലൂർ ശൃംഗപുരം നങ്ങൂർ വീട്ടിൽ ബാബുവി​െൻറ മക്കളായ എബിൻ(28), അരുൺ(23), കാൽ നടക്കാരനായ കോട്ടപ്പുറം കല്ലൂപറമ്പിൽ സദാശിവൻ(61) എന്നിവർക്കാണ് പരിക്ക്. കൊടുങ്ങല്ലൂർ മോേഡൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹോദരങ്ങളെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സദാശിവനെ ഗൗരിശങ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കേ നടയിൽ ശ്രീകാളീശ്വരി തിയറ്ററിന് തെക്കുഭാഗത്ത് റോഡിന് സമീപം നിന്ന വലിയ വാകമരമാണ് ഉച്ചക്ക് രണ്ടരയോടെ നിലം പൊത്തിയത്. ഇൗ സമയം ബൈക്കിൽ വരുകയായിരുന്ന സഹോദരങ്ങളുടെ ദേഹത്തേക്കാണ് മരക്കൊമ്പ് പതിച്ചത്. ഒാടിക്കൂടിയവരാണ് ഇവരെ പുറത്തെടുത്തത്. ബൈക്ക് തകർന്നു. മരക്കൊമ്പ് വന്നടിച്ചാണ് സദാശിവനും പരിക്കേറ്റത്. തിരക്കേറിയ ഗതാഗതമുണ്ടാകാറുള്ള റോഡിൽ മരം വീണ സമയത്ത് വാഹനങ്ങൾ കുറവായിരുന്നു. ഇത് വൻ ദുരന്തം ഒഴിവാക്കി. ഉച്ചതിരിഞ്ഞ സമയമായതിനാൽ കാൽനടക്കാരും വിരളമായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴി ഗതാഗതം മണിക്കൂറിലേറെ തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ലൈനുകളും കേബിളുകളും നശിച്ചു. ഫയർഫോഴ്സ്, പൊലീസ്, കെ.എസ്.ഇ.ബി എന്നിവക്ക് പുറമെ നഗരസഭ കൗൺസിലർ വി.എം. ജോണിയുടെ നേതൃത്വത്തിൽ നാട്ടുകാരും ഏറെ നേരം പ്രയത്നിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതും ഗതാഗതം പുനഃസ്ഥാപിച്ചതും.
Show Full Article
TAGS:LOCAL NEWS 
Next Story