Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. എം.എസ്. മേനോന്‍...

ഡോ. എം.എസ്. മേനോന്‍ സ്മാരക പുരസ്‌കാരം ഡോ. എസ്.കെ. വസന്തന്

text_fields
bookmark_border
തൃശൂര്‍: സംസ്‌കൃത പണ്ഡിതനും നിരൂപകനുമായിരുന്ന ഡോ. എം.എസ്. മേനോ​െൻറ സ്മരണക്കായി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് ഡോ. എം.എസ്. മേനോന്‍ സ്മാരക പുരസ്‌കാരം ഡോ. എസ്.കെ. വസന്തന് സമ്മാനിക്കും. 'പടിഞ്ഞാറന്‍ കാവ്യമീമാംസ മലയാളികള്‍ക്ക്' കൃതിക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അനുസ്മരണ സമിതി കണ്‍വീനര്‍ കെ. സത്യനാഥന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. ധര്‍മരാജ് അടാട്ട് യോഗം ഉദ്ഘാടനം ചെയ്യും. ഡോ. ടി.കെ. നാരായണന്‍ പ്രശസ്തിപത്രവും സി. ശാന്തകുമാരി പുരസ്‌കാരവും സമര്‍പ്പിക്കും. അനുസ്മരണ സമിതി ചെയര്‍മാന്‍ ഡോ. പി.സി. മുരളീമാധവന്‍ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story