Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂലധനത്തിെൻറ...

'മൂലധനത്തിെൻറ വർത്തമാനം': പ്രഭാഷണ പരമ്പര തുടങ്ങി

text_fields
bookmark_border
തൃശൂർ: സ്വകാര്യസ്വത്തിന് ഭരണകൂടം നൽകുന്ന നിയമ പരിരക്ഷയാണ് മുതലാളിത്തത്തെ നിലനിർത്തുന്നതെന്ന് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായ ഡോ.കെ.എൻ. ഗണേശ് പറഞ്ഞു. മൂലധനത്തി​െൻറ പ്രസിദ്ധീകരണത്തിന് 150 വർഷം പൂർത്തിയാകുന്ന വേളയിൽ പ്രഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ 'മൂലധനത്തി​െൻറ രീതിശാസ്ത്ര'ത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലാളിക്ക് തൊഴിലാളിയുമായുള്ള വൈരുദ്ധ്യാത്മക ആത്മബന്ധമാണ് മുതലാളിത്ത സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നത്. തൊഴിലാളികൾക്ക് അവരുടെ പ്രവർത്തനത്തെക്കുറിച്ച് ബോധ്യമാകുന്ന സൈദ്ധാന്തിക ചട്ടക്കൂടുണ്ടാക്കാനും അധ്വാനത്തെ ചരിത്രപരമായി നിർവചിക്കാനും കാറൽ മാർക്സിനായി. സ്വാതന്ത്ര്യത്തി​െൻറ വക്താക്കൾ മുതലാളിമാരാണെന്ന നിലയിലാണ് 19-ാം നൂറ്റാണ്ടിലെ ചിന്തകർ കണ്ടത്. കാൾ മാർക്സിന് തൊട്ടുമുമ്പുണ്ടായിരുന്ന എഴുത്തുകാർ മുതലാളിത്തത്തിന് അനുരൂപമായ രീതിയിൽ ചിന്തകളെ വ്യാഖ്യാനിച്ചു. വ്യക്തികളുടെ സംതൃപ്തിയാണ് സമ്പദ്ഘടനയുടെ അടിത്തറയെന്ന രീതിയിൽ എഴുത്തുകാരും മുതലാളിത്തത്തെ ന്യായീകരിച്ചു. അത്തരമൊരു അന്തരീക്ഷം നിലനിൽക്കുമ്പോഴാണ് തൊഴിലാളി പ്രസ്ഥാനങ്ങൾ ഉയർന്നു വന്നത്. തൊഴിലാളി വർഗത്തി​െൻറ സമരരീതികൾ എങ്ങനെയായിരിക്കണമെന്ന രീതിയിലേക്കാണ് മാർക്സ് ചിന്തിച്ചത്. 1843 മുതൽ 1851 വരെയുള്ള കാലഘട്ടത്തിൽ പത്രപ്രവർത്തകനായിരിക്കുമ്പോഴാണ് മാർക്സ് തൊഴിലാളികളുടെ സമരമേഖലകളിലൂടെ സഞ്ചരിച്ചത്. അവരുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞ് ൈസദ്ധാന്തികമായ പരിഹാര മാർഗങ്ങളാണ് അദ്ദേഹം തെരഞ്ഞെടുത്തത്. വർഗചൂഷണം ഇല്ലാത്ത സമൂഹത്തിലൂടെ കമ്യൂണിസം എന്ന ലക്ഷ്യത്തിലേക്കാണ് മൂലധനം രചിക്കപ്പെട്ടത്. വർഗരഹിത സമൂഹത്തിൽ മുന്നണിപ്പോരാളികളായി തൊഴിലാളികൾ മുന്നിൽ വേണമെന്നും ശത്രു ദുഷ്്്ടനാണെന്ന് പറഞ്ഞാൽ മാത്രം വിപ്ലവം വിജയിക്കില്ലെന്നും മാർക്സ് കണ്ടെത്തി. മൂലധനത്തി​െൻറ രചനക്കു മുേമ്പ സാമ്പത്തിക ശാസ്ത്രപരമായ കുറിപ്പുകൾ മാർക്സ് രചിച്ചു. മൂലധനം സമൂഹത്തിൽ പല രീതിയിൽ വായിക്കപ്പെടുന്നുണ്ട്. പുസ്തകം എങ്ങനെ രചിക്കപ്പെട്ടു എന്നതിനെ ആശ്രയിച്ചാണ് വായനക്ക് പ്രാധാന്യമുണ്ടാകുന്നത്. മുതലാളിത്തം വളർന്ന് ലോകവ്യവസ്ഥയിലേക്ക് കടക്കുന്നത് എങ്ങനെ എന്നതിൽ നിന്നാണ് മൂലധനത്തി​െൻറ സൃഷ്്ടിയെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡൻറ് പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐശ്വര്യ എസ്. ബാബു ഗൗരി ലങ്കേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ. ശ്രീലക്ഷ്മി ബാലകൃഷ്ണൻ ഒ.എൻ.വി കവിത ആലപിച്ചു. സെക്രട്ടറി പി.എസ്. ഇക്ബാൽ സ്വാഗതവും ട്രഷറർ കെ.എസ്. സദാനന്ദൻ നന്ദിയും പറഞ്ഞു. പ്രഭാഷണം ശനിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story