Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപദ്ധതി പ്രദേശത്ത്...

പദ്ധതി പ്രദേശത്ത് തുടര്‍ച്ചയായ മഴ: ഷോളയാര്‍ ഡാം നിറഞ്ഞു

text_fields
bookmark_border
ചാലക്കുടി: പദ്ധതി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം നിറഞ്ഞു. വൈകാതെ ഡാം തുറന്നേക്കും. വ്യാഴാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 2662.7 അടി എത്തിയിട്ടുണ്ട്. 2663 അടിയാണ് ഷോളയാറി​െൻറ സംഭരണശേഷി. പെരിങ്ങല്‍ക്കുത്ത് നേരത്തെ തുറന്നെങ്കിലും ഷോളയാര്‍ ഈ സീസണില്‍ തുറന്നിട്ടില്ല. കഴിഞ്ഞ ദിവസം 34 മില്ലി ലിറ്റര്‍ മഴയാണ് ഷോളയാര്‍ പ്രദേശത്ത് പെയ്തത്. മഴയോടൊപ്പം അപ്പര്‍ഷോളയാറിലെ വെള്ളവും എത്തുമ്പോഴാണ് ഷോളയാര്‍ തുറക്കുക. അതേസമയം ഇത്തവണ കാര്യമായ ജലം അപ്പര്‍ ഷോളയാറില്‍നിന്ന് ലഭിച്ചിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഷോളയാര്‍ നിറയാന്‍ വൈകിയത്. മലയോരമേഖലയിലെ ശക്തമായ മഴയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി. കഴിഞ്ഞ രണ്ട് ദിവസമായി ചാലക്കുടിപ്പുഴയിലെ തെളിഞ്ഞ ജലം കലങ്ങി മറിഞ്ഞ് ഒഴുകുകയാണ്. മിന്നലിൽ വീട്ടമ്മക്ക് പരിക്ക് ചാലക്കുടി: മിന്നലിൽ വീട്ടമ്മക്ക് പരിക്ക്. ചാലക്കുടി സിത്താര നഗര്‍ കിളിയേടത്ത് രാമുവി​െൻറ ഭാര്യ ബേബിക്കാണ് പരിക്കേറ്റത്. ബേബിയുടെ കാലില്‍ പൊള്ളലേറ്റു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഗൃഹോപകരണങ്ങളും കേടുവന്നു.
Show Full Article
TAGS:LOCAL NEWS 
Next Story