Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവികസനം: റെയിൽവേ ജനറൽ...

വികസനം: റെയിൽവേ ജനറൽ മാനേജർ വള്ളത്തോൾ നഗർ റെയിൽവേ സ്​റ്റേഷൻ സന്ദർശിച്ചു

text_fields
bookmark_border
റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനം: വള്ളത്തോൾ നഗർ നിവാസികൾ ആഹ്ലാദത്തിൽ ചെറുതുരുത്തി: വള്ളത്തോൾ നഗർ െറയിൽവേ സ്റ്റേഷൻ വികസനത്തിന് സാധ്യത തുറന്ന് റെയിൽവേ ജനറൽ മാനേജർ സ്റ്റേഷൻ സന്ദർശിച്ചു. വികസന സാധ്യത ഒട്ടേറെയുണ്ടെങ്കിലും ഷൊർണൂർ റെയിൽവേ സ്റ്റേഷ​െൻറ നിഴലിലായിരുന്നു നാളിതുവരെ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ. ഇതിന് മോചനം വേണമെന്ന ആവശ്യത്തിന് ഏറക്കാലത്തെ പഴക്കമുണ്ട്. പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ് പോലും ഇവിടെയില്ല. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് റെയിൽവേ ജനറൽ മാനേജർ വസിഷ്ഠ് സഹാരി നേരിട്ട് വള്ളത്തോൾ നഗറിലെത്തിയത്. വള്ളത്തോൾ നഗറിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കേണ്ടതുൾപ്പെടെയുള്ള ആവശ്യങ്ങൾ ജനറൽ മാനേജർക്ക് ബോധ്യപ്പെട്ടാണ് റിപ്പോർട്ട്.
Show Full Article
TAGS:LOCAL NEWS 
Next Story