Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേഞ്ചിറ തരിശുഭൂമിയിൽ...

മേഞ്ചിറ തരിശുഭൂമിയിൽ െനൽകൃഷി ഇറക്കിയതിൽ ക്രമക്കേടെന്ന് ആക്ഷേപം

text_fields
bookmark_border
പറപ്പൂർ: തോളൂർ മേഞ്ചിറ തരിശുഭൂമിയിൽ നെൽകൃഷി ഇക്കിയതിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ശ്രീകല കുഞ്ഞുണ്ണി, തോമസ് ചിറമ്മൽ, ലിസ ഫ്രാൻസിസ്, പ്രിയ സുനിൽ, സി.കെ. വേലായുധൻ എന്നിവരാണ് ഇറങ്ങിപ്പോയത്. 20 ഏക്കർ നെൽകൃഷിക്ക് സർക്കാറിൽനിന്ന് ധനസഹായമായി മൂന്ന് ലക്ഷം ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം 2,65,000 രൂപയാണ് കൃഷിയിലെ ലാഭവിഹിതമായി അടച്ചിട്ടുള്ളത്. കൃഷി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കണക്കുകളോ വരുമാനമോ കാണിക്കാതിരുന്നതിനെ പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. സർക്കാറിൽനിന്ന് ലഭിച്ച സഹായ ധനത്തെ കുറിച്ചും പഞ്ചായത്ത് അംഗങ്ങളെ അറിയിച്ചിരുന്നില്ല. വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മൂന്ന് ലക്ഷം രൂപ സർക്കാറിൽനിന്ന് ലഭിച്ച വിവരം അറിയിച്ചത്. വിപുലമായ പരിപാടികളോടെ ആഘോഷപൂർവമായിരുന്നു കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. മികച്ച വിളവായിരുന്നു ലഭിച്ചതും. ഇതിൽ നെല്ല് വിറ്റ് ലഭിച്ച തുകയും പഞ്ചായത്ത് കണക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല. യോഗത്തിൽ വിഷയം ഉന്നയിക്കുമെന്ന് അറിഞ്ഞതോടെയാണ് 2.65 ലക്ഷം അടച്ചതേത്ര. നെല്ലും വയ്ക്കോലും വിറ്റത് സംബന്ധിച്ച കണക്കുകൾ ഇനിയും അവതരിപ്പിച്ചിട്ടില്ല. സർക്കാർ സഹായത്തി​െൻറ ഒരു പങ്കുമാത്രമാണ് അടച്ചിട്ടുള്ളതെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story